ശ്രീകണ്ഠപുരം: പയ്യാവൂരിൽ നിന്ന് കാണാതായ വീട്ടമ്മയേയും മക്കളെയും കാമുകനോടൊപ്പം വിട്ടയച്ച് കോടതി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
പയ്യാവൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വീട്ടമ്മയെയും രണ്ട് മക്കളെയും കാണാതായതായി കാണിച്ച് ഭർതൃ പിതാവ് ആണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന്, സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ നാട്ടുകാരനായ യുവാവിനോടൊപ്പം വീട്ടമ്മ എറണാകുളത്തുണ്ടെന്ന് കണ്ടെത്തി.
Read Also : പുതിയ പദ്ധതികള്‍ കേരളത്തിനുള്ള ഓണ സമ്മാനം: പ്രധാനമന്ത്രി നരേന്ദ്ര മോദി
തുടർന്ന്, ഇവരെ ബന്ധപ്പെട്ടപ്പോൾ നാട്ടിലേക്ക് മടങ്ങി വരികയാണെന്ന് അറിയിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം വഴിമധ്യേയാണ് വീട്ടമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ ഇവരെ സ്വന്തം ഇഷ്ടപ്രകാരം കാമുകനോടൊപ്പം വിട്ടയയ്ക്കുകയായിരുന്നു. കാമുകനായ യുവാവിനും ഭാര്യയും രണ്ടു മക്കളുമുണ്ട്.
Post Your Comments