റായ്പൂര്‍: ലഹരി വിമുക്ത പരിപാടിക്കിടെ മന്ത്രി പറഞ്ഞ വാക്കുകള്‍ വിവാദമാകുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരോട് മദ്യം കഴിക്കുന്നത് എങ്ങനെയെന്ന് പറയുകയായിരുന്നു മന്ത്രി. ഛത്തീസ്ഗഡ് വിദ്യാഭ്യാസ മന്ത്രിയായ പ്രേംസായ് സിങ് തെകമാണ് ലഹരി വിമുക്ത പരിപാടിയ്ക്കെത്തിയവരെ മദ്യം കഴിക്കേണ്ടത് എങ്ങനെയാണെന്ന് ഉപദേശിച്ചത്. മദ്യം നേര്‍പ്പിച്ചതിന് ശേഷം പതിയെ അല്‍പ്പാല്‍പ്പമായി കഴിക്കണമെന്നുമാണ് ഇയാള്‍ പൊതുപരിപാടിയില്‍ പറഞ്ഞത്. ഇതിന്റെ വീഡിയോ ഉള്‍പ്പെടെ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read Also: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് മലപ്പുറത്ത് സ്മാരകമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി
ആത്മനിയന്ത്രണം വളരെയധികം ആവശ്യമാണ്. ഞാനൊരിക്കല്‍ പങ്കെടുത്ത പരിപാടിയില്‍ മദ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ സംസാരിക്കുന്നുണ്ടായിരുന്നു. അതിന്റെ ഗുണങ്ങളെ കുറിച്ച് ഒരു കൂട്ടര്‍ സംസാരിക്കുന്നുണ്ടായിരുന്നു. ശരിക്കും മദ്യം നേര്‍പ്പിച്ച് കഴിക്കണം, നിശ്ചിത സമയത്തിനുള്ളില്‍ കഴിക്കുകയും വേണം പ്രേംസായ് പറയുന്നു.
സംസ്ഥാനത്തെ റോഡുകളെ കുറിച്ചും മന്ത്രി സംസാരിച്ചു. റോഡുകള്‍ മോശമായിരിക്കുന്നിടത്ത് അപകടങ്ങള്‍ കുറവാണെന്നും, നല്ല റോഡുകള്‍ ഉള്ള സ്ഥലങ്ങളില്‍ അപകടങ്ങള്‍ പതിവാണെന്നുമാണ് പ്രേംസായിയുടെ കണ്ടുപിടുത്തം.
Post Your Comments