ദുബായ്: ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിൽ ഹോങ്കോങ്ങിനെ പരാജയപ്പെടുത്തി ഇന്ത്യ സൂപ്പര്‍ ഫോറില്‍. ഹോങ്കോങ്ങിനെ 40 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 68), വിരാട് കോഹ്ലി (44 പന്തില്‍ 59) എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി.
മറുപടി ബാറ്റിംഗില്‍ ഹോങ്കോങ്ങിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ബാബര്‍ ഹയാത്താണ് (41) ഹോങ്കോങ്ങിനായി ചെറുത്തുനില്‍പ്പ് നടത്തിയത്. കിഞ്ചിത് ഷാ (30) റണ്‍സെടുത്തു. യാസിം മുര്‍താസ (9), ഐസാസ് ഖാന്‍ (14) എന്നിവരുടെ വിക്കറ്റുകളും ഹോങ്കോങ്ങിന് നഷ്ടമായി. സീഷന്‍ അലി (26), സ്‌കോട്ട് മെക്കന്‍സി (16) എന്നിവര്‍ പുറത്താവാതെ സ്‌കോര്‍ 150 കടത്തി.
ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, രവീന്ദ്ര ജഡേജ, ആവേഷ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. സൂര്യകുമാറിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് ഗതിവേഗം നല്‍കിയത്. നേരിട്ട ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തി സൂര്യ വെടിക്കെട്ട് തുടങ്ങിയപ്പോള്‍ കോഹ്ലി മികച്ച പിന്തുണ നൽകി. ആയുഷ് ശുക്ല എറിഞ്ഞ പതിനെട്ടാം ഓവറില്‍ 17 റണ്‍സടിച്ച ഇന്ത്യ എഹ്‌സാന്‍ ഖാന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 13 റണ്‍സടിച്ചു.
Read Also:- ‘കാമുകൻ ഓട്ടോക്കാരോടും വെയിറ്റർമാരോടും കുശലം ചോദിക്കും, വഴിയരികിൽ നിന്ന് ചായ കുടിക്കും’: യുവതിയുടെ പരാതി
ഹാരൂണ്‍ അര്‍ഷാദ് എറിഞ്ഞ അവസാന ഓവറില്‍ നാലു സിക്‌സ് അടക്കം 26 റണ്‍സടിച്ച ഇന്ത്യ അവസാന മൂന്നോവറില്‍ 56 റൺസാണ് നേടിയത്. 22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സൂര്യ രണ്ട് സിക്‌സ് കൂടി പറത്തി 26 പന്തില്‍ 68 റണ്‍സുമായി ടോപ് സ്‌കോററായി. ആറ് സിക്‌സും ആറ് ഫോറും അടങ്ങുന്നതാണ് സൂര്യയുടെ ഇന്നിംഗ്‌സ്. 44 പന്തില്‍ 59 റണ്‍സെടുത്ത വിരാട് കോഹ്ലി മൂന്ന് സിക്‌സും ഒരു ഫോറും പറത്തി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഏഴോവറില്‍ 98 റണ്‍സാണ് കൂട്ടിച്ചേര്‍ത്ത്.
Post Your Comments