എരുമപ്പെട്ടി: കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നീണ്ടൂർ സ്വദേശി മരിച്ചു. നീണ്ടൂർ തകിടിയിൽ ജോർജ് (54) ആണ് മരിച്ചത്.
ഓഗസ്റ്റ് 23-ന് രാവിലെ ഒമ്പതിന് പന്നിത്തടം സെന്ററിൽ വെച്ചാണ് അപകടം നടന്നത്. പ്ലസ് വണ്‍ വിദ്യാർത്ഥിയായ മകളെ സ്കൂളിലേയ്ക്ക് കൊണ്ട് പോകുന്നതിനിടയിലാണ് അപകടം നടന്നത്.
Read Also : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തി
കുന്നംകുളത്തു നിന്ന് വരികയായിരുന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ ജോർജിന്റെ കൈയിലൂടെ കാർ കയറുകയും തലയ്ക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തിരുന്നു.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ജോർജ് ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു. സംസ്കാരം നടത്തി.
Post Your Comments