ലക്‌നൗ: സ്‌കൂളിൽ ഹിജാബ് ധരിച്ച് എത്താത്തതിന്റെ പേരില്‍ ഒന്നാം ക്ലാസുകാരിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി. അലിഗഢിലെ ഇസ്ലാമിക് മിഷന്‍ സ്‌കൂളിനെതിരെയാണ് രക്ഷിതാക്കളുടെ പരാതി. സംഭവത്തിൽ പ്രൈമറി എജ്യുക്കേഷന്‍ ഓഫീസര്‍ അന്വേഷണം ആരംഭിച്ചു.
read also: ഈ വെജിറ്റേറിയൻ പ്രോട്ടീനുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, ഗുണങ്ങൾ ഇതാണ്
കുട്ടിയ്‌ക്ക് ഹിന്ദി വാക്കുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. കുട്ടിയോട് ചോദിച്ചപ്പോള്‍ സ്‌കൂളില്‍ ഉറുദു മാത്രമാണ് പഠിപ്പിക്കുന്നതെന്ന് പറഞ്ഞതായും ഇതേ കുറിച്ച് മാനേജ്‌മെന്റുമായി സംസാരിച്ചതിന് പിന്നാലെയാണ് കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതെന്നും രക്ഷിതാവ് ആരോപിച്ചു. അടച്ച ഫീസ് മുഴുവന്‍ തിരികെ നല്‍കണമെന്നും യൂണിഫോമിന്റെയും ബുക്കിന്റെയും പണം തിരികെ നല്‍കണമെന്നും പിതാവ് ആവശ്യപ്പെട്ടു. കുട്ടിയെ ഇനി ഇസ്ലാമിക് മിഷന്‍ സ്‌കൂളില്‍ അയക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു പിതാവ് പറഞ്ഞു.
Post Your Comments