Latest NewsKeralaCinemaMollywoodNewsEntertainment

‘ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങൾ ഉണ്ട്, സത്യമാണ്, ചിലപ്പോള്‍ പിരിഞ്ഞേക്കും’: നടി അനുശ്രീ

സീരിയൽ നടി അനുശ്രീയുടെ വിവാഹ മോചനത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയകളിൽ. അനുശ്രീ സോഷ്യല്‍ മീഡിയയിൽ ഇട്ട ഒരു പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് വിവാഹ മോചന വാര്‍ത്തകള്‍ക്ക് ശക്തി കൂടിയത്. ഭർത്താവ് വിഷ്ണുവിനും തനിക്കും ഇടയിൽ സംഭവിച്ച പ്രശ്നങ്ങൾക്ക് പിന്നിലെ കാരണമെന്തെന്ന് അനുശ്രീ തന്നെ ഇപ്പോൾ തുറന്നു പറയുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു നടിയുടെ തുറന്നുപറച്ചിൽ.

തന്റെയും വിഷ്ണുവിന്റെയും വിവാഹജീവിതത്തിന് തടസം നിന്നത് സ്വന്തം അമ്മയായിരുന്നുവെന്ന് അനുശ്രീ പറയുന്നു. അമ്മയുടെ കണ്ണ് വെട്ടിച്ച് ആണ് ലൊക്കേഷനില്‍ വച്ച് അസിസ്റ്റന്റ് ക്യാമറമാനായ വിഷ്ണുവിനെ അനുശ്രീ പ്രണയിച്ചത്. വിവാഹം ചെയ്തു തരാന്‍ വീട്ടുകാർ തയ്യാറാകാതെ വന്നതോടെയാണ്, അമ്മയോട് പറഞ്ഞ് അനുശ്രീ വീട്ടിൽ നിന്നും ഇറങ്ങിയത്. ഇൻഡസ്ട്രിയിലെ ദാമ്പത്യ ബന്ധങ്ങളില്‍ 99 ശതമാനവും പരാജയമാണെന്നായിരുന്നു തന്റെ അമ്മയുടെ നിരീക്ഷണമെന്നും, അതുകൊണ്ടായിരുന്നു വിഷ്ണുവുമായുള്ള ബന്ധത്തെ എതിർത്തതെന്നും അനുശ്രീ പറയുന്നു.

Also Read:കൊച്ചി മെട്രോ ഇനി തൃപ്പൂണിത്തുറ വരെ: ഉദ്‌ഘാടനം പ്രധാനമന്ത്രി

‘വിവാഹ ശേഷം ഞങ്ങള്‍ വാടക വീട്ടിലേക്ക് മാറി. കോവിഡ് കാരണം, സാമ്പത്തികമായി ഞങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടി. ഞാന്‍ സമ്പാദിച്ച എന്റെ സ്വര്‍ണവും കാറും എല്ലാം എടുത്തിട്ടാണ് ഞാന്‍ പോയത്. വണ്ടിയുടെ ഇ.എം.ഐയും വാടകയും ഒന്നും താങ്ങാന്‍ പറ്റാതെയായി. വിഷ്ണുവിനും എനിക്കും വര്‍ക്ക് ഇല്ല. എന്റെ ഗോള്‍ഡ് എല്ലാം പണയം വച്ചു. അത് എല്ലാം ലേലത്തില്‍ പോയി. ഒരിക്കല്‍ വിഷ്ണുവിന്റെ അമ്മ വന്നപ്പോള്‍ പറഞ്ഞു, ‘ചുരുങ്ങിയത് ഒരു മൂന്ന് സെന്റ് സ്ഥലമെങ്കിലും ഉള്ള പെണ്ണിനെ അവനെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാനായിരുന്നു എന്റെ ആഗ്രഹം എന്ന്’. എനിക്കും വിഷ്ണുവിനും ഇടയില്‍ വലിയ പ്രശ്‌നങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. പ്രസവത്തിന് വേണ്ടി അമ്മ എന്നെ കൂട്ടി കൊണ്ടു വന്നത് വരെയും ഞങ്ങള്‍ ഒരുമിച്ച് തന്നെയായിരുന്നു. പ്രസവം വരെ എന്റെ വീട്ടില്‍ എനിക്കൊപ്പം നിന്നു. പിന്നെ പ്രസവിച്ച വീട്ടില്‍ ഭര്‍ത്താക്കന്മാര്‍ നില്‍ക്കുന്നത് ശരിയല്ല എന്ന് പറഞ്ഞ് വിഷ്ണു തന്നെയാണ് പോയത്.

അതിനുശേഷം ഞങ്ങൾ തമ്മിലുള്ള ഫോൺ വിളികൾ കുറഞ്ഞു. എനിക്ക് പോസ്റ്റ്പാര്‍ട്ടിത്തിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വിഷ്ണു വിളിച്ചാല്‍ കുഞ്ഞിനെ കാണാനാണ് എന്ന് കരുതി ഞാന്‍ കുഞ്ഞിനെ കാണിച്ചു കൊടുക്കും. ഞങ്ങള്‍ തമ്മിലുള്ള സംസാരം കുറഞ്ഞു. നൂല് കെട്ടിന്റെ കാര്യം വിഷ്ണുവിനോട് പറഞ്ഞിരുന്നില്ല. അമ്മ തന്നെ വിളിക്കണം എന്ന് വിഷ്ണു വാശി പിടിച്ചു. അമ്മ വിളിക്കില്ല, വിഷ്ണു വരണം എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ, വിഷ്ണു വന്നില്ല. വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അതിനടിയിൽ വന്ന കമന്റുകൾ വളരെ മോശം ആയിരുന്നു. ‘കുഞ്ഞിന് വിഷ്ണുവിന്റെ ഛായ അല്ലല്ലോ, കൊച്ചിന്റെ അച്ഛന്‍ വിഷ്ണു തന്നെയാണോ’ എന്നൊക്കെയായിരുന്നു കമന്റുകള്‍. ‘നിങ്ങൾ വിവാഹമോചിതരായി അല്ലേ’ എന്ന് ചോദിച്ചവരും ഉണ്ട്.

ഞങ്ങള്‍ ചിലപ്പോള്‍ പിരിഞ്ഞേക്കും, ചിലപ്പോള്‍ വീണ്ടും ഒന്നിച്ചേക്കും. അതിനെ കുറിച്ച് ഒന്നും ഇപ്പോള്‍ പറയാനാവില്ല. ഫോണ്‍ വിളിയും സംസാരവും ഒക്കെയുണ്ട്. പക്ഷെ ചെറിയ ചില പ്രശ്‌നങ്ങളും ഉണ്ട്. ഞാനും വിഷ്ണുവും തമ്മില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ട് എങ്കില്‍ അത് ഞങ്ങള്‍ തീര്‍ക്കും. അതിനിടയില്‍ കുഞ്ഞിനെ വലിച്ചിട്ടത് എനിക്ക് സഹിച്ചില്ല. ആ സാഹചര്യത്തിലാണ് വിവാഹ മോചനത്തെ കുറിച്ച് പരമാര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റ് ഞാന്‍ പങ്കുവച്ചത്. പോസ്റ്റ് കണ്ട് വിഷ്ണു വിളിച്ചു, ‘എന്നോട് എന്തെങ്കിലും പറയാനുണ്ട് എങ്കില്‍ എന്നെ വിളിച്ച് പറഞ്ഞാല്‍ മതി, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടേണ്ട കാര്യമുണ്ടോ’ എന്ന് ചോദിച്ചു. വിഷ്ണു പറഞ്ഞിട്ട് തന്നെയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്’, അനുശ്രീ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button