കൊച്ചി: മലയാള സിനിമയിലെ സുന്ദരനായ വില്ലനായിരുന്നു രതീഷ്. നായകനായും വില്ലനായും തിളങ്ങിയ രതീഷ് 2002 ലാണ് മരണപ്പെടുന്നത്. സുഹൃത്ത് ബന്ധങ്ങൾക്ക് വലിയ വിലയായിരുന്നു രതീഷ് നൽകിയിരുന്നത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ കുറച്ച് വർഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന രതീഷ് അയ്യർ ദി ഗ്രേറ്റ് ഉൾപ്പെടെ ചില സിനിമകൾ നിർമിക്കുകയും ചെയ്തിരുന്നു. രതീഷിന്റെ സൗഹൃദവലയങ്ങളിൽ പ്രമുഖനായിരുന്നു നടൻ സുരേഷ് ഗോപി. ഇപ്പോഴിതാ പ്രിയ സുഹൃത്തിനെ ഓർത്ത് കണ്ണ് നിറയ്ക്കുന്ന സുരേഷ് ഗോപിയെ ആണ് നമുക്ക് കാണാൻ കഴിയുന്നത്.
‘ഞാനാണ് ഡയാന ചേച്ചിയെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ആത്മഹത്യ ചെയ്തേനെ’ എന്നാണ് നിറകണ്ണുകളോടെ സുരേഷ് ഗോപി പറയുന്നത്. അമൃത ടിവി സ്പെഷ്യൽ പ്രോഗ്രാം ജനനായകനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഷോയ്ക്കിടെ രതീഷിനെ കുറിച്ച് സംസാരിക്കുകയും, പ്രിയ സുഹൃത്തിനെ ഓർത്ത് കണ്ണുനിറയ്ക്കുകയും ചെയ്യുന്ന സുരേഷ് ഗോപിയുടെ വീഡിയോ വൈറലാകുന്നുണ്ട്.
രതീഷിന്റെ മരണത്തിന് ശേഷവും നാല് മക്കളേയും കൊണ്ട് ജീവിതത്തോട് പൊരുതിയാണ് താരത്തിന്റെ ഭാര്യ ഡയാന ജീവിച്ചത്. ഡയാനയുടെ ആത്മധൈര്യത്തെ പ്രശംസിക്കുകയായിരുന്നു സുരേഷ് ഗോപി. രതീഷിന്റെ മക്കളുടെ വിവാഹം പോലും സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണ് നടന്നത്. കടം കൊണ്ട് കഴുത്തറ്റം മുങ്ങിയ രതീഷിന്റെ കുടുംബത്തെ സഹായിച്ചത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സുരേഷ് ഗോപിയും നിർമാതാവ് സുരേഷ് കുമാറുമാണ്.
Post Your Comments