
അട്ടേങ്ങാനം: അട്ടേങ്ങാനത്തും പരിസര പ്രദേശങ്ങളിലുമുണ്ടായ തെരുവുനായ ആക്രമണത്തിൽ ഒമ്പതു വയസുകാരിയുള്‍പ്പെടെ മൂന്നുപേര്‍ക്കും നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റു. സിപിഎം ബേളൂര്‍ ലോക്കല്‍ മുന്‍ സെക്രട്ടറി എ.സുകുമാരന്‍ (58), നാരായണന് ഗുരുക്കള്‍ (67), രവീന്ദ്രന്റെ മകള്‍ ദേവയാനി (ഒമ്പത്) എന്നിവര്‍ക്കാണ് കടിയേറ്റത്.
പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൂരിയോടലിലെ കുഞ്ഞിരാമന്റെ വളര്ത്തുപശുവിനും കടിയേറ്റു.
അട്ടേങ്ങാനം, കുരങ്ങനടി, കുറ്റിയോട്ട്, ചൂരിയോടല്, പാറക്കല്ല്, വെളളച്ചാല്‍ പ്രദേശങ്ങളിലെ നിരവധി വളര്‍ത്തുനായകള്‍ക്കും കടിയേറ്റു. തിങ്കളാഴ്ച രാത്രിയോടെയാണ് നായയെ പിടികൂടിയത്. ഒടുവില്‍ നായയെ നാട്ടുകാര്‍ പിടികൂടി തല്ലിക്കൊന്നു.
Post Your Comments