ThiruvananthapuramNattuvarthaLatest NewsKeralaNews

‘ഏത് പാർട്ടിയുടേതായാലും അങ്ങനെ പാടില്ല’: വ്യവസായ സ്ഥാപനങ്ങളുടെ മുന്നിൽ പാർട്ടികളുടെ കൊടി കുത്തലിനെതിരെ പി. രാജീവ്

തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങളുടേയും പുതിയ പദ്ധതികളുടേയും മുന്നിൽ കുത്താനുള്ളതല്ല രാഷ്ട്രീയ പാർട്ടികളുടെ കൊടിയെന്ന് വ്യക്തമാക്കി വ്യവസായ മന്ത്രി പി. രാജീവ്. ഏത് പാർട്ടിയുടേതായാലും അങ്ങനെ പാടില്ലെന്നും തലശ്ശേരിയിൽ വ്യവസായികളായ ദമ്പതിമാര്‍ നാടുവിട്ട സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

നിയമസഭയിൽ, 2022ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനങ്ങളും സംബന്ധിച്ച ചർച്ചയുടെ മറുപടിയിലാണ് മന്ത്രി പി. രാജീവ് ഇക്കാര്യം പറഞ്ഞത്.

അതേസമയം, തലശ്ശേരിയിൽ വ്യവസായികളായ ദമ്പതിമാര്‍ എതിർപ്പുകൾ ഭയന്ന് നാടുവിട്ട സംഭവം പ്രതിപക്ഷ എം.എൽ.എമാർ ഉന്നയിച്ചു. കേരളം വ്യവസായ സംരഭക സംസ്ഥാനമാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും സംരഭം നടത്താൻ എത്തുന്നവർ എതിർപ്പുകൾ മൂലം ഭയന്ന് ഓടുന്ന സ്ഥിതിയാണ് ഉള്ളതെന്ന് പ്രതിപക്ഷം ആരോപിച്ചു.

തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​ : ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ക്ക് ദാരുണാന്ത്യം

എന്നാൽ, കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും തൊഴിലാളി യൂണിയനുകളുടേയും സഹകരണം വേണമെന്ന് മന്ത്രി പി. രാജീവ് ആവർത്തിച്ച് അഭ്യര്‍ഥിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നടത്തിയ ന്യായീകരണങ്ങൾ പൂർണ്ണമായും ശരിയല്ല എന്നതു കൊണ്ടാണ് അവർക്കെതിരെ നടപടി ഉണ്ടായതെന്നും മന്ത്രി നിയമസഭയിൽ വിശദീകരണം നൽകി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button