ദുബായ്: ഫാൽക്കൺ ഇന്റർചേഞ്ച് വികസന പദ്ധതിയുടെ നിർമാണം 55% പൂർത്തിയായി. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഖാലിദ് ബിൻ വലീദ് അൽ ഖലീജ് സ്ട്രീറ്റിന് ഇടയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അൽ വലീദ് സ്ട്രീറ്റും അൽ ഗുബൈബ സ്ട്രീറ്റും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. ഇൻഫിനിറ്റി പാലത്തിന്റെ വടക്കുവശവുമായി ഇതിനെ ബന്ധപ്പെടുത്തിയിട്ടുണ്ട്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂവാണ പദ്ധതി നടപ്പിലാക്കാൻ നിർദ്ദേശം നൽകിയത്. അൽ ഷിന്ദഗ റോഡ്‌സ് കോറിഡോർ ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമാണ് ഫാൽക്കൺ ഇന്റർചേഞ്ച് വികസന പദ്ധതിയെന്ന് ആർടിഎ ചെയർമാൻ മതർ അൽ തായർ വ്യക്തമാക്കി. പദ്ധതി നടപ്പിലാകുന്നതോടെ ഗതാഗത സുരക്ഷ വർദ്ധിക്കും.
Post Your Comments