ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാജി വെയ്ക്കുന്ന സമയത്ത് കെ.സി വേണുഗോപാലിനേയും ഗുലാം നബി ആസാദ് വിമര്‍ശിച്ചിരുന്നു. കെ.സി വേണുഗോപാലുമായി സഹകരിച്ച് മുന്നോട്ടുപോകാനാണ് സോണിയ ഗാന്ധി ആവശ്യപ്പെട്ടത്. എന്നാല്‍, താന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ വേണുഗോപാല്‍ സ്‌കൂളില്‍ പോകുകയായിരുന്നു എന്നാണ് സോണിയ ഗാന്ധിക്ക് മറുപടി നല്‍കിയെതെന്നുമാണ് ഗുലാം നബി ആസാദ് പറഞ്ഞത്.
Read Also: മത്സ്യബന്ധനത്തിനിടെ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞു : വള്ളത്തിലുണ്ടായിരുന്നത് ഇരുപത് തൊഴിലാളികൾ
‘താന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ നേതാവായിരുന്നയാള്‍ മറ്റൊരാള്‍ക്ക് മാറിക്കൊടുക്കുമ്പോള്‍ എന്തിനാണ് വേദനിക്കുന്നത്. ഇന്ത്യയിലൊരു കോണ്‍ഗ്രസുകാരനും വഹിക്കാത്ത പദവികള്‍ വഹിച്ച അദ്ദേഹം 40 വര്‍ഷത്തിന് ശേഷവും മാറി കൊടുക്കാന്‍ വിമുഖത കാണിക്കുന്നു. കശ്മീരിനെ വിഭജിച്ചത് മോദിയാണ്. അദ്ദേഹത്തെ ജമ്മുകശ്മീരിന്റെ പുത്രനായ ഗുലാം നബി ആസാദ് പുകഴ്ത്തി. ഇത് കോണ്‍ഗ്രസിന് അംഗീകരിക്കാന്‍ കഴിയില്ല’, കെ.സി. വേണുഗോപാല്‍ പറയുന്നു.
Post Your Comments