KollamNattuvarthaLatest NewsKeralaNews

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം : അ​ജ്ഞാ​ത​നാ​യ മ​ധ്യ​വ​യ​സ്കൻ മരിച്ചു

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം

പ​ത്ത​നാ​പു​രം: അ​ച്ച​ന്‍​കോ​വി​ലി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ജ്ഞാ​ത​നാ​യ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. അ​ച്ച​ന്‍​കോ​വി​ല്‍ തു​റ​യ്ക്ക് സ​മീ​പ​മാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​തി​വാ​യി ഇ​തേ പാ​ത​യി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള ആ​ളാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത് എ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Read Also : കർപ്പൂര എണ്ണ പുരട്ടൂ, ഈ ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം കാണൂ

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ കൈ​ലി​യും പു​ത​ച്ച് ചെ​മ്പ​ന​രു​വി ജം​ഗ്ഷ​നി​ല്‍ നി​ന്നും അ​ച്ച​ന്‍​കോ​വി​ല്‍ ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​ത് ക​ണ്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

ഒ​മ്പ​തോ​ടെ ഇ​തു​വ​ഴി പോ​യ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രാ​ണ് കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റു കി​ട​ക്കു​ന്ന ഇ​യാ​ളെ ക​ണ്ട​ത്. തു​ട​ര്‍​ന്ന് സ​മീ​പ​ത്തെ തു​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥിരമായി ഇ​തു​വ​ഴി രാ​വി​ലെ ന​ട​ന്നു പോ​കു​ന്ന ആ​ണെ​ങ്കി​ലും മാ​ന​സി​ക​രോ​ഗ​മു​ള്ള​തി​നാ​ല്‍ മ​രി​ച്ച​യാ​ളെ പ​റ്റി ആ​ര്‍​ക്കും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ളൊ​ന്നും അ​റി​യി​ല്ല. അ​ച്ച​ന്‍​കോ​വി​ല്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button