KeralaLatest News

‘കല്യാണ വീട്ടിൽ ബോംബെറിഞ്ഞ് ആളെ കൊല്ലുന്നവനും പപ്പട തല്ലിനെ പരിഹസിക്കുന്നുണ്ട്’ രശ്മി ആർ നായർ

ആലപ്പുഴ: കല്യാണസദ്യയിൽ രണ്ടാമത് പപ്പടം ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തല്ലിനെ തുടർന്ന് ആലപ്പുഴ ജില്ലയെ പരിഹസിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി രശ്മി ആർ നായർ. കല്യാണ വീട്ടിൽ ബോംബെറിഞ്ഞ് ആളെ കൊല്ലുന്ന ജില്ലക്കാർ വരെ പപ്പടവുമായി ബന്ധപ്പെട്ട തല്ലിനെ പരിഹസിക്കുന്നത് തെക്കൻ ജില്ലകളോടുള്ള വംശീയതയാണെന്ന് രശ്മി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

കല്യാണ വീട്ടിൽ ബോംബെറിഞ്ഞു ആളെ കൊന്ന ക്രിമിനലുകളുടെ നാട്ടുകാർ വരെ പപ്പടം കിട്ടിയില്ല എന്ന് പറഞ്ഞു അടി കൂടിയവരുടെ നാടിനെ പരിഹസിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട് . നിങ്ങള്ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലേലും തെക്കൻ ജില്ലകളോടുള്ള നിങ്ങളുടെ വംശീയത ഒരു മനോരോഗമാണ് ഗയ്‌സ്.

അതേസമയം, രണ്ടാമത് പപ്പടം ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തല്ലില്‍ ഓഡിറ്റോറിയം ഉടമയ്ക്ക് നഷ്ടം ഒന്നര ലക്ഷം രൂപ. ഓഡിറ്റോറിയത്തിലെ കസേരയും മേശയും മറ്റ് സാധന സാമഗ്രികളും നശിപ്പിച്ച വകയിലാണ് ഒന്നര ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചത്. ഹരിപ്പാട് മുട്ടത്താണ് സംഭവം നടന്നത്. പപ്പട തല്ലില്‍ തനിക്ക് ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഉടമ മുരളീധരന്‍ കരീലക്കുളങ്ങര പൊലീസില്‍ മൊഴി നല്‍കി. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button