മുംബൈ: ബോളിവുഡ് നടനും വിവാദങ്ങളുടെ തോഴനുമായ കമാൽ ആർ ഖാൻ അറസ്റ്റിൽ. കെ.ആർ.കെ എന്നറിയപ്പെടുന്ന നടനും നിരൂപകനും 2020-ൽ നടത്തിയ വിവാദ ട്വീറ്റിനെ തുടർന്നാണ് മലാഡ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.കെ.ആർ.കെയെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. യുവസേന അംഗം രാഹുൽ കനാലിന്റെ പരാതിയിലാണ് അറസ്റ്റ്. 2020ൽ ഇർഫാനും ഋഷി കപൂറുമായി ബന്ധപ്പെട്ട സംശയാസ്പദമായ ട്വീറ്റുകളെ തുടർന്നാണ് കെ.ആർ.കെയെ അറസ്റ്റ് ചെയ്തത്. അപകീര്‍ത്തി പരമായ പരാമര്‍ശങ്ങള്‍ നടത്തുകയും മോശം ഭാഷ ഉപോയോഗിച്ചുവെന്നുമായിരുന്നു ആരോപണം.
വിവാദ ട്വീറ്റുകൾക്ക് പേരുകേട്ടയാളാണ് കമാൽ ആർ ഖാൻ. 2020ൽ ഇർഫാനും ഋഷി കപൂറിനുമെതിരെ സോഷ്യൽ മീഡിയ ആക്രമണം നടത്തിയ സംഭവത്തിൽ കെ.ആർ.കെയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും 2020ൽ അദ്ദേഹത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഐപിസി 153 എ, 294, 500, 501, 505, 67, 98 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.
‘എന്റെ പരാതിയില്‍ കമല്‍ ആര്‍ ഖാനെ ഇന്ന് അറസ്റ്റ് ചെയ്തു. മുംബൈ പൊലീസിന്റെ ഈ നടപടിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അയാള്‍ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പെരുമാറ്റം സമൂഹത്തില്‍ അംഗീകരിക്കാനാവില്ല. ഇയാളെ അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. ഇത്തരക്കാര്‍ക്കെതിരായ ശക്തമായ സന്ദേശമാണിത്’, പരാതിക്കാരനായ രാഹുല്‍ കനാല്‍ പറഞ്ഞു.
കമാൽ ആർ ഖാൻ പലപ്പോഴും വാർത്തകളിൽ ഇടം നേടുന്നത് ബോളിവുഡിലെ താരങ്ങളെയും സംവിധായകരെയും കടന്നാക്രമിച്ച് കൊണ്ടാണ്. നിരവധി ഹിന്ദി, ഭോജ്പുരി സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ പ്രൊജക്ടുകളും നിർമ്മിച്ചിട്ടുണ്ട്. ബിഗ് ബോസ് 3 യുടെ ഭാഗമായിരുന്നു കെ.ആർ.കെ.
Post Your Comments