ഇര്ഫാൻ ഖാൻ വിട വാങ്ങിയ വാർത്ത ചലച്ചിത്രലോകം വളരെ ഞെട്ടലോടെയാണ് കേട്ടത്. നിരവധി പേർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് എത്തിയിരുന്നു. ഇര്ഫാൻ ഖാന്റെ മരണം ഒരു വിങ്ങലാണ് എന്ന് സുഹൃത്ത് സന്ദീപ് സിംഗ് വിങ്ങലോടെയാണ് വ്യക്തമാക്കിയത്. താങ്കളെ നഷ്ടപ്പെട്ടതിന്റെ ദു:ഖം എന്റെ ഹൃദയത്തിൽ ഇത്രമേൽ വലിയ ഒരു വിങ്ങലാകുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഒരുപാട് പേർ എന്നെ ഗൗനിക്കാതിരുന്ന കാലത്തും ഇർഫാൻ ഭായ് എന്റെ കൂടെ നിന്നു. നിങ്ങളെ പോലുള്ള മനുഷ്യർ ഒരിക്കലും മരിക്കില്ല. സിനിമയോടുള്ള താങ്കളുടെ ഇഷ്ടവും ജീവിതത്തോടുള്ള കാഴ്ചപ്പാടും എന്നെ ഇനിയും മുന്നോട്ട് നയിക്കാൻ സഹായിക്കും. ഇർഫാൻ ഭായ്ക്കൊപ്പം അവസാനമായി ഒന്നു കൂടി നടക്കാൻ അവസരം തന്ന ദൈവത്തിന് നന്ദി. താങ്കളെ അവസാനമായി ഒരു നോക്ക് കണ്ട് യാത്ര പറയാൻ എനിക്ക് സാധിച്ചു. താങ്കളുടെ ഒരുപാട് ആരാധകർക്കും സുഹൃത്തുക്കൾക്കും അതിന് സാധിച്ചിട്ടില്ലല്ലോ. എന്നാലും താങ്കൾ നേരത്തെയാണ് പോയതെന്നും സന്ദീപ് പറയുന്നു.
Post Your Comments