നടന്‍ ഇര്‍ഫാന്റെ ഓര്‍മ്മയില്‍ ഭാര്യ സുതാപ സിക്ദർ എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. ഫേസ്ബുക്കിലൂടെയാണ് അവർ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ശരിതെറ്റുകളെപ്പറ്റിയുള്ള ചിന്തകള്‍ക്കൊക്കെ അപ്പുറത്ത് ഒരു ലോകമുണ്ട്, അവിടെ വച്ച് നമ്മള്‍ ഇനിയും കണ്ടുമുട്ടും. ആ പുല്‍മേട്ടില്‍ നമ്മുടെ ആത്മാക്കള്‍ തൊട്ടുതൊട്ടു കിടക്കുമ്പോള്‍ ഈ ലോകത്തെക്കുറിച്ച് നമുക്ക് പങ്കിടാന്‍ ഒരുപാട് വിശേഷങ്ങളുണ്ടാകും. ആ ദിവസത്തിന് ഇനി അധികനാളില്ല. നമുക്ക് കാണാം, ഒത്തിരിക്കാര്യങ്ങള്‍ തമ്മില്‍ പറഞ്ഞിരിക്കാം. വീണ്ടും കാണും വരെ എന്നാണ് സുതാപ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
Read also: മൊബൈല്‍ നമ്പറുകൾ പതിനൊന്ന് അക്കമായേക്കും
ന്യൂറോ എന്‍റോക്രൈന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഇർഫാൻ ഏപ്രില്‍ 29നാണ് മരിക്കുന്നത്. നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയില്‍ ഇര്‍ഫാന്റെ സഹപാഠിയായിരുന്നു സുതാപ. ഫെബ്രുവരിയിൽ ഇരുവരും തങ്ങളുടെ 25ാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു.
Post Your Comments