ചർമ്മത്തിന് അനുസൃതമായ നിരവധി എണ്ണകൾ ലഭ്യമാണ്. വരണ്ട ചർമ്മം ഉള്ളവരും എണ്ണമയമുളള ചർമ്മം ഉള്ളവരും വ്യത്യസ്ഥ എണ്ണകളാണ് ഉപയോഗിക്കേണ്ടത്. ഇത്തരത്തിൽ ചർമ്മ സംരക്ഷണം ഉറപ്പുനൽകുന്ന മികച്ച എണ്ണയാണ് കർപ്പൂര എണ്ണ. നിരവധി ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കർപ്പൂര എണ്ണയ്ക്ക് സാധിക്കും. അവ ഏതൊക്കെയെന്ന് പരിചയപ്പെടാം.
കർപ്പൂര എണ്ണയിൽ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ, മുഖക്കുരു ഉള്ള ഭാഗങ്ങളിൽ കർപ്പൂര എണ്ണ പുരട്ടുന്നത് നല്ലതാണ്. ഇത് മുഖക്കുരു പൂർണമായി സുഖപ്പെടുത്തുന്നു. കൂടാതെ, മുഖക്കുരു കാരണം ഉണ്ടാകുന്ന പാടുകൾ ഇല്ലാതാക്കാനും കർപ്പൂര എണ്ണയ്ക്ക് സാധിക്കും.
Also Read: ‘ഷീറോ’: കേരളത്തിലും പ്രവർത്തനമാരംഭിക്കുന്നു
പാദങ്ങളിൽ വിണ്ടുകീറൽ ഉണ്ടെങ്കിൽ അവ സുഖപ്പെടുത്താൻ കർപ്പൂര എണ്ണ നല്ലതാണ്. വെള്ളവും കർപ്പൂര എണ്ണയും എടുത്തതിനുശേഷം നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം വിണ്ടുകീറിയ പാദങ്ങളിൽ പുരട്ടുക. ഇത് ചർമ്മത്തിലെ വരൾച്ച ഒഴിവാക്കാനും മൃതകോശങ്ങളെ ഇല്ലാതാക്കാനും സഹായിക്കും.
Post Your Comments