KeralaLatest NewsNewsBeauty & StyleLife Style

കുഴിനഖം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? കട്ടൻ ചായ ഉപയോഗിച്ച് നോക്കൂ

ചൂട് വെള്ളം ഉപയോഗിച്ച്‌ കഴുകി വ്യത്തിയാക്കാം.

കയ്യിലേയും കാലിലെയും വൃത്തി ഒരാളുടെ പൂർണ്ണ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. എന്നാൽ, പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് കുഴിനഖം. അടുക്കളയിൽ തന്നെ കുഴി നഖം മാറ്റാനുള്ള വഴികൾ ഉണ്ട്.

ശരീരത്തിന് ഉന്മേഷം കിട്ടാൻ മാത്രമല്ല, കാലിലെ കുഴിനഖം മാറ്റാനും കട്ടൻ ചായ ഏറെ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ടാനിക് ആസിഡ് കാലിലെ സുഷിരങ്ങള്‍ അടച്ച്‌ കാല്‍വിരലിലെ നഖത്തിലുണ്ടാകുന്ന ഫംഗസ് പടര്‍ന്ന് അണുബാധ കൂടുന്നത് തടയാൻ സഹായിക്കും.

read also: ജലദോഷം, ചുമ, ആസ്ത്മ കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? അസുഖങ്ങളെ നിയന്ത്രിക്കാൻ ഈ വെള്ളം മാത്രം മതി !!

അഞ്ചോ ആറോ കട്ടൻ ടീ ബാഗുകള്‍ ചേര്‍ത്ത് കുറച്ച്‌ വെള്ളം തിളപ്പിക്കുക. തണുത്തതിന് ശേഷം ആ വെള്ളത്തിൽ നിങ്ങളുടെ കാല്‍ അതില്‍ മുക്കിവയ്ക്കുക.

ബേക്കിംഗ് സോഡ അല്പം വെള്ളം ചേര്‍ത്ത് പേസ്റ്റ് പോലെ ആക്കിയ ശേഷം കുഴിനഖമുള്ള സ്ഥലത്തെല്ലാം പുരട്ടി 15 മുതല്‍ 20 മിനിറ്റ് വരെ വയ്ക്കുക. അതിന് ശേഷം ചൂട് വെള്ളം ഉപയോഗിച്ച്‌ കഴുകി വ്യത്തിയാക്കാം.

വെളുത്തുള്ളിയും ഏതാനും ഗ്രാമ്പൂവും അരിഞ്ഞത്, കാല്‍വിരലുകളില്‍ ദിവസവും 30 മിനിറ്റ് നേരം വയ്ക്കുക. ഇത് ആദ്യം നേരിയ നീറ്റല്‍ ഉണ്ടാകാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button