Latest NewsKeralaNews

‘ഷീറോ’: കേരളത്തിലും പ്രവർത്തനമാരംഭിക്കുന്നു

തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഷീറോ പ്രവർത്തിക്കുന്നത്

ബ്രാൻഡഡ് ഹോം ഫുഡ് പ്ലാറ്റ്ഫോമായ ഷീറോ കേരളത്തിലും പ്രവർത്തനമാരംഭിക്കുന്നു. സ്ത്രീകളെ സംരംഭകരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2020 ൽ ചെന്നൈയിൽ ആരംഭിച്ച പദ്ധതിയാണ് ഷീറോ. രാജ്യത്ത് 10 ലക്ഷം സ്ത്രീകളെ സംരംഭകരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയത്.

നിലവിൽ, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഷീറോ പ്രവർത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ കോഴിക്കോട് ആസ്ഥാനമായാണ് ഷീറോ പ്രവർത്തിക്കുക. പിന്നീട്, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. തുടക്കത്തിൽ വെജിറ്റേറിയൻ ഭക്ഷണമാണ് ലഭ്യമാക്കുക.

Also Read: ഓണക്കിറ്റിനെ ചൊല്ലി തർക്കം: റേഷൻകട ജീവനക്കാരന് മർദ്ദനം

ഷീറോയിലൂടെ സ്ത്രീകൾക്ക് വീട്ടിലിരുന്ന് കൊണ്ടുതന്നെ സംരംഭകരാകാനും വരുമാനം ഉണ്ടാക്കാനും സാധിക്കും. ദക്ഷിണേന്ത്യയിൽ 300 ലധികം കിച്ചൺ പാർട്ണർമാരാണ് ഷീറോയ്ക്ക് ഉള്ളത്. ഏകദേശം 175 ഓളം വിഭവങ്ങളാണ് ഷീറോ ഉണ്ടാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button