KottayamKeralaNattuvarthaLatest NewsNews

വ​ധ​ശ്ര​മ​ക്കേ​സ് : പ്രതി അറസ്റ്റിൽ

അ​ക​ല​ക്കു​ന്നം മ​റ്റ​ക്ക​ര ചെ​ങ്ങാ​ലി​കു​ന്നേ​ല്‍ സി.​എ​ന്‍. ബി​ജു (50)വി​നെ​യാ​ണ് പ​ള്ളി​ക്ക​ത്തോ​ട് പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

കോ​ട്ട​യം: വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​ പൊലീസ് പിടിയിൽ. അ​ക​ല​ക്കു​ന്നം മ​റ്റ​ക്ക​ര ചെ​ങ്ങാ​ലി​കു​ന്നേ​ല്‍ സി.​എ​ന്‍. ബി​ജു (50)വി​നെ​യാ​ണ് പ​ള്ളി​ക്ക​ത്തോ​ട് പൊലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പൂ​വ​ത്തി​ള​പ്പ് സ്വ​ദേ​ശി ജോ​ര്‍ജ് ജോ​സി​നെ​ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ കേസിലാണ് അറസ്റ്റ്. ജോ​ര്‍ജും കു​ടും​ബ​വും വി​ദേ​ശ​ത്താ​യി​രു​ന്ന​തി​നാ​ല്‍ ഇ​വ​രു​ടെ വീ​ടും സ്ഥ​ല​വും നോ​ക്കി​യി​രു​ന്ന​ത് ബി​ജു​വാ​യി​രു​ന്നു. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​തി​രു​ന്ന ബി​ജു​വി​നു വീ​ട് വ​യ്ക്കു​ന്ന​തി​നാ​യി ജോ​ര്‍ജ് സ്വ​ന്തം​പു​ര​യി​ടം ഈ​ട് ന​ല്കി 10ല​ക്ഷം രൂ​പ ലോ​ണെ​ടു​ത്തു കൊ​ടു​ത്തിരുന്നു. ഇ​ത് അ​ട​യ്ക്കാ​തെ കു​ടി​ശി​ക വ​രു​ത്തി​യ​തു ചോ​ദ്യം ചെ​​യ്തു.

Read Also : ലോ​​റി​​യി​​ൽ​​ നി​​ന്നു റോ​​ഡി​​ൽ വീ​​ണ ഡീസലിൽ തെ​​ന്നി ബൈ​​ക്ക് മ​​റി​​ഞ്ഞു:ബൈ​​ക്ക് യാ​​ത്രക്കാ​​ർ​​ക്ക് പ​​രി​​ക്ക്

പി​ന്നീ​ട് ഇ​വ​ര്‍ നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ബി​ജു വീ​ടും സ്ഥ​ല​വും നോ​ക്കി​യ​തി​ന്‍റെ പ്ര​തി​ഫ​ല​മാ​യി 20 ല​ക്ഷം രൂ​പ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​ത​രാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് പ്ര​തി ജോ​ര്‍ജി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നി​ന് അ​ക​ല​ക്കു​ന്നം പൂ​വ​ത്തി​ള​പ്പ് ജം​ഗ്ഷ​നി​ല്‍ വ​ച്ചാ​യി​രു​ന്നു ഇ​യാ​ള്‍ ജോ​ര്‍ജി​നെ ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തിയെ പ​ള്ളി​ക്ക​ത്തോ​ട് പൊലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​ള്ളി​ക്ക​ത്തോ​ട് എ​സ്എ​ച്ച്ഒ എ​സ്. പ്ര​ദീ​പും സം​ഘ​വും ചേ​ര്‍ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button