ThiruvananthapuramNattuvarthaLatest NewsKeralaNews

വ​യോ​ധി​ക​യെ വാ​ഹ​ന​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു : പ്രതി പിടിയിൽ

പ​ള്ളി​ക്ക​ൽ കെ കെ കോ​ണം കോ​ണ​ത്ത് വീ​ട്ടി​ൽ അ​ൽ അ​മീ​നാ​ണ് പി​ടി​യി​ലാ​യ​ത്

കി​ളി​മാ​നൂ​ർ: വ​യോ​ധി​ക​യെ വാ​ഹ​ന​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അറസ്റ്റിൽ.​ പ​ള്ളി​ക്ക​ൽ കെ കെ കോ​ണം കോ​ണ​ത്ത് വീ​ട്ടി​ൽ അ​ൽ അ​മീ​നാ​ണ് പി​ടി​യി​ലാ​യ​ത്. കി​ളി​മാ​നൂ​ർ പൊലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : കുടയത്തൂർ ഉരുൾപൊട്ടൽ: നാല് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

ക​ഴി​ഞ്ഞ 26-ന് രാ​വി​ലെയാണ് സംഭവം. ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യെ വീ​ട്ടി​ൽ കൊ​ണ്ടാ​ക്കാം എ​ന്ന് പ​റ​ഞ്ഞ് അ​ൽ അ​മീ​ൻ കാ​റി​ൽ ക​യ​റ്റി​യ ശേ​ഷം വീ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​തെ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് എ​ത്തി​ച്ചു പീ​ഡി​പ്പി​യ്ക്കു​ക​യാ​യി​രു​ന്നു.

ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ജി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​മാ​നൂ​ർ എ​സ്എ​ച്ച്ഒ എ​സ്.​സ​നോ​ജ്, എ​സ്ഐ വി​ജി​ത്ത് കെ. ​നാ​യ​ർ എ​ന്നി​വ​രാണ് അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button