ഡൽഹി: രാഹുൽ ഗാന്ധിയുടെ ബാലിശമായ പെരുമാറ്റത്തെയും പക്വതയില്ലായ്മയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. രാഹുൽ ഗാന്ധി നല്ല മനുഷ്യനാണെന്നും എന്നാൽ രാഷ്ട്രീയത്തോടുള്ള അഭിനിവേശമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ അനാവശ്യ വിവാദങ്ങൾ ഉയർത്തുന്നതാണ് രാഹുൽ ഗാന്ധിയുടെ നയം എന്നും ഗുലാം നബി ആസാദ് വിമർശിച്ചു.
അതേസമയം, ജമ്മു കശ്മീരിൽ സ്വന്തം പാർട്ടി ആരംഭിക്കാൻ ആഗ്രഹിക്കുന്നു എന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച ആസാദ് ബി.ജെ.പിയിൽ ചേരും എന്ന വാർത്തകളെ നിരസിച്ചു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഇന്ന് അർത്ഥശൂന്യമായി മാറിയെന്നും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് തഴച്ചുവളർന്ന കൂടിയാലോചന പ്രക്രിയ തകർക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
‘ആദ്യം വിളിച്ചത് ശൈലജ ടീച്ചറെ’: പ്രതിഭയുമൊത്തുള്ള പുതിയ ജീവിതത്തിലേക്ക് മക്കളുടെ കൈപിടിച്ച് സജീഷ്
‘നേരത്തെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ 25 കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങളും 50 പ്രത്യേക ക്ഷണിതാക്കളും ഉണ്ടായി. 1998 നും 2004 നും ഇടയിൽ സോണിയ ഗാന്ധി, മുതിർന്ന നേതാക്കളുമായി പൂർണ്ണമായും കൂടിയാലോചന നടത്തിയിരുന്നു. അവർ നേതാക്കളെ ആശ്രയിച്ചിരുന്നു. ശിപാർശകൾ സ്വീകരിച്ചിരുന്നു. എന്നാൽ, 2004 മുതൽ രാഹുൽ ഗാന്ധി വന്നതിന് ശേഷം സോണിയ ഗാന്ധി രാഹുൽ ഗാന്ധിയെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങി. അത് ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനില്ലായിരുന്നു. എല്ലാവരും രാഹുൽ ഗാന്ധിയുമായി ഏകോപിപ്പിക്കണമെന്ന് അവർ ആഗ്രഹിച്ചു,’ ആസാദ് പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നു പണം തട്ടിയെടുത്ത ആൾ അറസ്റ്റിൽ
2014ലെ ദേശീയ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്ക് രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി സോണിയാ ഗാന്ധിക്ക് അയച്ച അഞ്ച് പേജുള്ള രാജിക്കത്തിൽ ആസാദ് കുറ്റപ്പെടുത്തി. കൂടിയാലോചനകൾക്ക് ശേഷം 2014 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു സംഘടനാ പദ്ധതി ശുപാർശ ചെയ്തതായി അദ്ദേഹം പറഞ്ഞു. എന്നാൽ പദ്ധതിയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ രാഹുൽ ഗാന്ധി ശ്രദ്ധിച്ചില്ല. കോൺഗ്രസിന്റെ അവസ്ഥ മെച്ചപ്പെടുത്താൻ അവർ ഒരു ശ്രമവും നടത്തുന്നില്ലെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.
Post Your Comments