മങ്കൊമ്പ്: പിഎസ്സി ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നു 1.10 ലക്ഷം രൂപയോളം തട്ടിയെടുത്തയാൾ പിടിയിൽ. കരുനാഗപ്പള്ളി ഓച്ചിറ ലക്ഷ്മി ഭവനിൽ രെജു പണിക്ക (54) രാണ് പിടിയിലായത്.
അഞ്ചുമാസം മുൻപാണ് കേസിനാസ്പദമായ സംഭവം. കാവാലം സ്വദേശിനിയോട് ഇയാൾ ജോലി വാഗ്ദാനം ചെയ്തത് മൂന്നു തവണയായി തുക കൈപ്പറ്റുകയായിരുന്നു. പിന്നീട് പലവട്ടം ഫോണിൽ വിളിച്ചിട്ടും മറുപടി ലഭിക്കാതായതോടെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിനെത്തുടർന്ന്, കൈനടി പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാൾ ജോലിചെയ്യുന്ന കരുനാഗപ്പള്ളിയിലെ ബാറിൽ നിന്നുമാണ് പിടികൂടിയത്.
Read Also : വീട്ടിൽ ഈസിയായി തയ്യാറാക്കാം എഗ്ഗ് സാന്‍വിച്ച്
ഇൻസ്പക്ടർ ആർ. രാജീവ്, എസ്ഐ ഷിബു, എഎസ്ഐ എം.ജി. സജിമോൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡു ചെയ്തു.
Post Your Comments