Latest NewsKeralaNews

‘ആദ്യം വിളിച്ചത് ശൈലജ ടീച്ചറെ’: പ്രതിഭയുമൊത്തുള്ള പുതിയ ജീവിതത്തിലേക്ക് മക്കളുടെ കൈപിടിച്ച് സജീഷ്

വടകര: നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ മക്കള്‍ക്ക് അമ്മയായി ഇനി പ്രതിഭ. ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെയും പ്രതിഭയുടെയും വിവാഹം വടകരയില്‍ വച്ച് നടന്നു. പുതിയൊരു ജീവിതത്തിലേക്ക് പോകുമ്പോൾ അതിന്റെ ടെൻഷനും കാര്യങ്ങളും ഉണ്ടെന്ന് സജീഷ് തുറന്നു പറയുന്നു.

‘ഇപ്പോൾ റിതുലും സിദ്ധാർഥും മാത്രമല്ല, ഒരു മോളും കൂടെയുണ്ട്. ഇനിയുള്ള ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം. വിവാഹ കാര്യം തീരുമാനിച്ചപ്പോൾ തന്നെ ആദ്യം വിളിച്ചത് ശൈലജ ടീച്ചറെയാണ്. ടീച്ചറോട് കാര്യങ്ങൾ പറഞ്ഞിരുന്നു. കല്യാണത്തിന് ശേഷം നേരിട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്’, സജീഷ് പറയുന്നു. മൂന്ന് മക്കളെയും ഒരുപോലെ കണ്ട്, സന്തോഷത്തോടെ മുന്നോട്ട് പോകാൻ കഴിയണേ എന്നതാണ് തന്റെ ആഗ്രഹമെന്ന് പ്രതിഭയും പ്രതികരിച്ചു.

മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഉള്‍പ്പടെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിരുന്നു. ലിനി വിടവാങ്ങിയിട്ട് നാല് വര്‍ഷമായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയായിരുന്നു വൈറസ് ബാധയേറ്റ് നഴ്‌സായിരുന്ന ലിനി മരണപ്പെടുന്നത്. അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button