
ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ ഒട്ടനവധി പാനീയങ്ങൾ ഉണ്ട്. പ്രകൃതിദത്തമായ നാരുകളാൽ സമ്പുഷ്ടമായ പാനീയങ്ങൾ ശരീരത്തിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. ശരീരത്തിന് ആരോഗ്യകരമായ പാനീയങ്ങളെ കുറിച്ച് പരിചയപ്പെടാം.
ശരീരത്തിന് ആവശ്യമായ ഏറ്റവും മികച്ച ജ്യൂസുകളിൽ ഒന്നാണ് ചീര ജ്യൂസ്. എല്ലാദിവസവും ഉറക്കം ഉണർന്നയുടൻ ഒരു ഗ്ലാസ് ജ്യൂസ് ശീലമാക്കുന്നത് ശരീരത്തിന് നല്ലതാണ്. രോഗ പ്രതിരോധശേഷി കൂട്ടാൻ ഏറ്റവും മികച്ച പാനീയങ്ങളിൽ ഒന്നാണിത്. ല്യൂട്ടിൻ, ഫെറുലിക് ആസിഡ്, കരോട്ടിൽ എന്നിവ ചീരയിൽ അടങ്ങിയിട്ടുണ്ട്.
Also Read: കുടയത്തൂർ ഉരുൾപൊട്ടൽ: നാല് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
ശരീരത്തിന് ഏറ്റവും മികച്ച മറ്റൊരു പാനീയമാണ് തക്കാളി ജ്യൂസ്. വിറ്റാമിൻ സി, വിറ്റാമിൻ ബി 3, ഡയറ്ററി ഫൈബർ എന്നിവയുടെ ഉറവിടമാണ് തക്കാളി. കൊളസ്ട്രോളിന്റെ സാന്നിധ്യം കുറയ്ക്കാനും ഓക്സിജന്റെ സാന്ദ്രത സ്ഥിരപ്പെടുത്താനും തക്കാളി ജ്യൂസ് നല്ലതാണ്.
Post Your Comments