കൊല്‍ക്കത്ത: പെണ്‍വാണിഭ കേസുകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഒരു സ്ത്രീ മുഖ്യമന്ത്രി ആയിരിക്കുന്ന സംസ്ഥാനത്താണെന്നു ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ. ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്ന വേളയിലാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ ജെ.പി.നദ്ദയുടെ വിമര്‍ശനം.
‘തൃണമൂല്‍ കോണ്‍ഗ്രസിന്റേത് ജനവിരുദ്ധ നയമാണ്. മമത ഭരണത്തിന് കീഴില്‍ നടക്കുന്ന അഴിമതിക്കും കെടുകാര്യസ്ഥതയ്‌ക്കും സ്ത്രീപീഡനത്തിനും എതിരാണ് ബിജെപി. പശ്ചിമ ബംഗാളിലെ ആരോഗ്യം, വിദ്യാഭ്യാസം, നിയമവാഴ്ച എന്നിവയുടെ അവസ്ഥയെന്താണെന്ന് അദ്ദേഹം ചോദിച്ചു. ഒരു സ്ത്രീ മുഖ്യമന്ത്രിയായിരിക്കുന്ന പശ്ചിമ ബംഗാളാണ് പെണ്‍വാണിഭത്തില്‍ മുന്നിൽ. ഇത് വളരെ ലജ്ജാകരമാണ്’- ജെ.പി.നദ്ദ പറഞ്ഞു.
Post Your Comments