Latest NewsNewsIndia

ആണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയും സുഹൃത്തുക്കളും പിടിയില്‍

ലിവിംഗ് പാര്‍ട്ണര്‍ ഷിപ്പ് അടിച്ചുപിരിഞ്ഞു, യുവതി ആണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി റോഡരുകില്‍ തള്ളി

ബംഗളൂരു : ആണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം റോഡരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ യുവതിയും ഏഴ് സുഹൃത്തുക്കളും പിടിയിലായി. ബംഗളൂരു കമ്മനഹള്ളി സ്വദേശിയായ ക്ലാരയും(27) ഇവരുടെ സുഹൃത്തുക്കളുമാണ് പിടിയിലായത്. യുവതിയുടെ ആണ്‍ സുഹൃത്തായ മാധവ് പ്രസാദിനാണ് മര്‍ദ്ദനമേറ്റത്.

Read Also: ആനക്കൊമ്പ് കൈവശം വച്ച കേസ്: മോഹൻലാലിന് തിരിച്ചടി, സർക്കാരിനും വിമർശനം

ഒരു മാസം മുന്‍പ് വരെ ക്ലാരയും മാധവും ഒന്നിച്ചാണ് താമസിച്ചിരുന്നത്. എന്നാല്‍ ക്ലാരയുടെ മറ്റൊരു ബന്ധത്തിന്റെ പേരില്‍ ഇരുവരും പിരിഞ്ഞു. ഇതോടെയാണ് മാധവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിക്കാന്‍ യുവതി തീരുമാനിച്ചത്. ഇതിനായി തന്റെ സുഹൃത്തുക്കളുടെ സഹായവും ഇവര്‍ തേടി.

മാധവിനെ വിളിച്ചുവരുത്തിയ ശേഷം കാറില്‍ ബലമായി പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. ഏറെ നേരെ വിവിധ സ്ഥലങ്ങളില്‍ ചുറ്റിയ ശേഷം ഇയാളെ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ മാധവ് ആശുപത്രിയില്‍ ചികിത്സ തേടി. ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് യുവതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button