
ചാലക്കുടി: ദേശീയപാതയിൽ പോട്ട മേൽപാലത്തിൽ നിന്ന് താഴേക്കുവീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. മേലൂർ കുന്നപ്പിള്ളി കൈപ്പിള്ളി ഗംഗാധരന്റെ മകൻ ബാലു(37)വാണ് മരിച്ചത്.
Read Also : അഭിമാനത്തിന്റെ സീസൺ: ഓണചിത്രങ്ങളുമായി മഡോണ
ശനിയാഴ്ച രാത്രി 11ഓടെയാണ് അപകടം നടന്നത്. തൃശൂർ ചെമ്മന്നൂർ ജ്വല്ലറിയിലെ ജീവനക്കാരനായ ബാലു രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴാണ് അപകടം ഉണ്ടായത്. മേൽപാലത്തിൽ കിടന്നിരുന്ന ടയറിൽ കയറി നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൽ നിന്നും താഴെയുള്ള റോഡിലേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: പ്രിയങ്ക. മക്കൾ: സൗപർണിക ബാല, സാകേത് ബാല.
Post Your Comments