ThiruvananthapuramNattuvarthaLatest NewsKeralaNews

അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബൈക്കിടിച്ച് തെറിപ്പിച്ചു : വ​ഴി​യാ​ത്ര​ക്കാ​രന് ദാരുണാന്ത്യം

പെ​രു​മാ​തു​റ കൊ​ട്ടാ​രം​തു​രു​ത്ത് ഷ​ബാ​ന മ​ൻ​സി​ലി​ൽ പ​രേ​ത​നാ​യ ഫ​സി​ലു​ദീ​ന്‍റെ മ​ക​ൻ ആ​സാ​ദ് (67) ആ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബൈക്കിടിച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. പെ​രു​മാ​തു​റ കൊ​ട്ടാ​രം​തു​രു​ത്ത് ഷ​ബാ​ന മ​ൻ​സി​ലി​ൽ പ​രേ​ത​നാ​യ ഫ​സി​ലു​ദീ​ന്‍റെ മ​ക​ൻ ആ​സാ​ദ് (67) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി ഒമ്പതോ​ടെ കൊ​ട്ടാ​രം തു​രു​ത്ത് മു​സ്‌ലിം ജ​മാ​അ​ത്ത് പ​ള്ളി​ക്ക് സ​മീ​പ​ത്തെ റോ​ഡി​ലാ​ണ് അ​പ​ക​ടം. പ​ള്ളി​യി​ലെ പ്രാ​ർത്ഥ​ന ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ന​ട​ന്ന് പോ​ക​വേ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ഷ​ബി​ൻ എ​ന്ന യു​വാ​വ് ഓ​ടി​ച്ച ബൈ​ക്ക് ആ​സാ​ദി​നെ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read Also : യുഎസിലെ ഹൂസ്റ്റണിൽ വെടിവെപ്പ്: 4 പേർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരുക്ക്

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​ പ​രി​ക്കേ​റ്റ ആ​സാ​ദി​നെ നാ​ട്ടു​കാ​ർ ആ​ദ്യം ചി​റ​യി​ൻ​കീ​ഴ് താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ല്ലെ​ങ്കി​ലും രാ​ത്രി 12 ഓ​ടെ മ​രിക്കു​ക​യാ​യി​രു​ന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button