അബുദാബി: സമൂഹത്തിന്റെ പുരോഗതിയ്ക്കായി സ്ത്രീകളുടെ അചഞ്ചലമായ സമർപ്പണത്തെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. എമിറേറ്റി വനിതാ ദിനത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ പരാമർശം. രാജ്യത്തെ സ്ത്രീകളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
നിരവധി മേഖലകളിലുള്ള സ്ത്രീകളുടെ അസാധാരണമായ നേട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു. നമ്മുടെ രാജ്യത്തിന്റെ യാത്രയിൽ യുഎഇയിലെ സ്ത്രീകൾ എപ്പോഴും നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പുരോഗതിയ്ക്കായി പ്രവർത്തിച്ച സ്ത്രീകൾക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
യുഎഇയുടെ വികസനത്തിനും പുരോഗതിയ്ക്കും സ്ത്രീകൾ നൽകിയ പങ്കിനെ ആദരിച്ചാണ് യുഎഇ എമിറാത്തി വനിതാ ദിനം ആചരിക്കുന്നത്.
Post Your Comments