News

ഫിഷ് ടാങ്ക് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു: തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

ദുബായ്: ഫിഷ് ടാങ്ക് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച രണ്ട് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. അലങ്കാര മത്സ്യം വിൽക്കുന്ന കമ്പനി ഉടമയും അറബ് വംശജനായ ഡയറക്ടറും രണ്ടു ലക്ഷം ദിർഹം വീതം നൽകണമെന്നാണ് കോടതി ഉത്തരവ്. കമ്പനി ഉടമയ്ക്ക് ഒരു വർഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.

Read Also: സിപിഎമ്മിന്റെ എക്കാലത്തെയും സൗമ്യനായ മികച്ച ക്രൈസിസ് മാനേജർ: കണ്ണൂർ രാഷ്ട്രീയത്തിന്റെ കരുത്തൻ പടിയിറങ്ങുമ്പോൾ

ഉടമയുടെ വില്ലയ്ക്കുള്ളിലാണ് ഏഷ്യൻ തൊഴിലാളികൾ വൈദ്യുതാഘാതമേറ്റ് മരിച്ചത്. ടാങ്കിൽ ഷോർട്ട് സർക്യൂട്ട് നിലനിർത്താൻ വാങ്ങിയ ക്ലീനിങ് ഉപകരണത്തിൽ നിന്നാണ് തൊഴിലാളികൾക്ക് ഷോക്കേറ്റതെന്നായിരുന്നു ആദ്യം ഉടമ പറഞ്ഞത്. എന്നാൽ, അക്വേറിയത്തിലെ പമ്പിലേക്ക് വൈദ്യുതി എത്തിക്കുന്ന എക്സ്റ്റൻഷൻ ലൈൻ വിച്ഛേദിച്ചതാണ് അപകടകാരണമെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വെള്ളത്തിലേക്ക് വൈദ്യുതി പ്രവേശിക്കുകയും തൊഴിലാളികൾക്ക് വൈദ്യുതാഘാതമേൽക്കുകയുമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

വെള്ളത്തിൽ സുരക്ഷിതമായി പ്രവർത്തിക്കാൻ തൊഴിലാളികൾക്ക് മതിയായ ഉപകരണങ്ങളോ പരിശീലനമോ ഇല്ലായിരുന്നുവെന്നും അന്വേഷണത്തിൽ തെളിഞ്ഞു. കമ്പനിയ്ക്ക് ശ്രദ്ധക്കുറവുണ്ടായെന്ന് തെളിഞ്ഞതോടെയാണ് പിഴ നൽകണമെന്ന് കോടതി വിധിച്ചത്.

Read Also: ലിപ് ലോക്ക് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു, ഞാൻ ഇതുവരെയും സ്ത്രീകളെ ചുംബിച്ചിട്ടിലായിരുന്നു: ജാനകി സുധീർ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button