ThiruvananthapuramLatest NewsKeralaNattuvarthaNews

ആര്‍.എസ്.എസും, ബി.ജെ.പിയും കേരളത്തെ ലക്ഷ്യമിടുന്നു: ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ പിന്നോട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ആര്‍.എസ്.എസും, ബി.ജെ.പിയും കേരളത്തെ ലക്ഷ്യമിടുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാർട്ടി സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എം.വി. ഗോവിന്ദന്‍ ഇക്കാര്യം പറഞ്ഞത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയും എം.വി. ഗോവിന്ദന്‍ അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചു. ഗവര്‍ണര്‍ ഭരണഘടനാ പരമായി പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണറുടെ നിലപാട് ജനാധിപത്യ പരമാകണമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ പിന്നോട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

മിറെ അസറ്റ്: മ്യൂച്വൽ ഫണ്ട് മേഖലയിൽ പുതിയ പദ്ധതി ആവിഷ്കരിച്ചു

സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയാകുമ്പോള്‍ പ്രത്യേക വെല്ലുവിളികളില്ലെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല നിര്‍വ്വഹിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ചും മന്ത്രിസഭയിലെ മാറ്റത്തെക്കുറിച്ചും പാര്‍ട്ടി തീരുമാനിക്കുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button