ഭോപ്പാൽ: ഉള്ളിക്കും വെളുത്തുള്ളിക്കും വില കുത്തനെ ഇടിഞ്ഞതോടെ ദുരിതത്തിലായി കർഷകർ. കിലോക്ക് 50 പൈസയായി വില താഴ്ന്നു. ഇതോടെ കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ നദികളില്‍ ഒഴുക്കുകയും വിളകള്‍ തീയിട്ടു നശിപ്പിക്കുകയുമായിരുന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. വില കുത്തനെ ഇടിഞ്ഞത് തങ്ങൾക്ക് നഷ്ടം വരുത്തിയിരിക്കുകയാണെന്നും, വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പ് നൽകണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്. വെള്ളുത്തുള്ളി, ഉള്ളി വിളകളുടെ ഉല്‍പ്പാദനച്ചെലവ് പോലും ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
നഗരത്തിലെ കരോണ്ട്, ഭാദഭട, സംഘം ടാക്കീസ് എന്നിവയ്ക്ക് സമീപമുള്ള പച്ചക്കറി മാർക്കറ്റിൽ കഴിഞ്ഞ ദിവസം കിലോയ്ക്ക് രണ്ട് മുതൽ 10 രൂപ വരെ നിരക്കിൽ മൂന്ന് മുതൽ നാല് തരം വെളുത്തുള്ളികൾ വിറ്റിരുന്നു. എന്നാൽ, ഇന്ന് വില ഇതിലും താഴ്ന്നിരിക്കുകയാണ്. കിലോയ്ക്ക് 50 പൈസയാണ് വില. കാരോണ്ട് പച്ചക്കറി മാർക്കറ്റിലും വില കുറഞ്ഞു. നല്ല വെളുത്തുള്ളി കിലോയ്ക്ക് 10 മുതൽ 25 രൂപ വരെയാണ് വിൽക്കുന്നത്. അതേസമയം, വെളുത്തുള്ളിയുടെ വരവ് വിപണിയിൽ മികച്ചതാണ്. വരവ് വർധിച്ചിട്ടും വെളുത്തുള്ളിയുടെ ചില്ലറ വില കുറയുന്നില്ല. പെട്ടെന്നുള്ള വരവ് കൂടിയതോടെ കർഷകരിൽ നിന്ന് വെളുത്തുള്ളി വിലകുറച്ച് വാങ്ങുകയാണ് മൊത്തക്കച്ചവടക്കാർ.
ഉള്ളിയുടെയും വെള്ളുത്തുള്ളിയുടെയും ഉള്‍പ്പടെ വില കഴിഞ്ഞ ഒരാഴ്ച്ചയായി മധ്യപ്രദേശില്‍ കുത്തനെ കുറയുകയാണ്. വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ പോലെ കര്‍ഷകോല്‍പ്പന്നങ്ങള്‍ക്കും വില നിശ്ചയിച്ചില്ലെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. കര്‍ഷകര്‍ വെള്ളുത്തുള്ളിയും, ഉള്ളിയും നദികളില്‍ വലിച്ചെറിയുന്നത്തിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പങ്കുവച്ചിരുന്നു. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍ക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments