KeralaLatest NewsNews

ഇ-ശ്രം രജിസ്ട്രേഷൻ 29 മുതൽ

തിരുവനന്തപുരം: നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾ/കുടിയേറ്റ തൊഴിലാളികൾ എന്നിവർക്കുള്ള ഇ-ശ്രം രജിസ്ട്രേഷൻ ഓഗസ്റ്റ് 29, 30, 31 തീയതികളിൽ കോമൺ സർവ്വീസ് സെന്ററിന്റെ സഹായത്തോടെ കെട്ടിട നിർമ്മാണ ക്ഷേമ ബോർഡിന്റെ തൈയ്ക്കാടുള്ള ജില്ലാ ഓഫീസിൽ രാവിലെ 10 മുതൽ 5 വരെ നടത്തുന്നു. നാളിതുവരെ ഇ-ശ്രം രജിസ്ട്രേഷൻ ചെയ്തിട്ടില്ലാത്തതും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നതുമായ തൊഴിലാളികൾ ആധാർ കാർഡ്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ എന്നിവ സഹിതം നിർബന്ധമായും ഹാജരായി പരമാവധി ഈ സേവനം പ്രയോജനപ്പെടുത്തണം.

Read Also: ജോയിന്റ് പാര്‍ട്ടിക്ക് പെണ്‍കുട്ടികളെ എത്തിച്ച വിദ്യാര്‍ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു

ഓഫീസ് നമ്പർ: 0471 2329516. ബോർഡിന്റെ ആഭിമുഖ്യത്തിൽ ഈ ദിവസങ്ങളിൽ ഇ-ശ്രം രജിസ്ട്രേഷൻ നടത്തുന്ന മറ്റു കേന്ദ്രങ്ങൾ കാട്ടാക്കട, കുടുംബശ്രീ ഓഫീസ് (3-ാം നില), സി.എസ്.സി ഡിജിറ്റൽ സേവ കേന്ദ്രം, ലക്ഷ്മി എസ്റ്റേറ്റ് റോഡ്, ചേന്നൻപാറ, വിതുര.

Read Also: ബിവറേജസ് കോർപ്പറേഷനിലെ മദ്യവിതരണത്തിനുള്ള ഓൺലൈൻ ഇൻഡന്റിംഗ് സംവിധാനത്തിന് തുടക്കമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button