ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. മാസങ്ങൾക്ക് മുൻപ് അവതരിപ്പിച്ച കമ്മ്യൂണിറ്റി ഫീച്ചറാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ബീറ്റ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭിച്ചു തുടങ്ങുക. റിപ്പോർട്ടുകൾ പ്രകാരം, വൈകാതെ തന്നെ കമ്മ്യൂണിറ്റി ഫീച്ചർ എല്ലാ ഉപയോക്താക്കളിലേക്കും എത്തും.
ആൻഡ്രോയ്ഡ് ബീറ്റ ഉപയോക്താക്കൾക്ക് ചാറ്റ് സെക്ഷന് അടുത്തായി ക്യാമറ പകരം പുതിയൊരു കമ്മ്യൂണിറ്റി ടാബാണ് ദൃശ്യമാകുക. എല്ലാ ഗ്രൂപ്പുകളെയും എളുപ്പത്തിൽ നിയന്ത്രിക്കാനും ഒരേസമയം അറിയിപ്പുകൾ അയക്കുന്നതിനും മറ്റ് വിവിധ വിഷയങ്ങൾക്കായി ഉപഗ്രൂപ്പുകൾ സൃഷ്ടിക്കാനും അനുവദിക്കുന്ന സവിശേഷതയാണ് കമ്മ്യൂണിറ്റി ഫീച്ചർ. ഏകദേശം 10 ഉപഗ്രൂപ്പുകളാണ് കമ്മ്യൂണിറ്റി ഫീച്ചറിലൂടെ ഉണ്ടാക്കാൻ കഴിയുക.
Also Read: ‘കുടുംബവും രാഷ്ട്രീയവുമൊക്കെ ഓരോരുത്തരുടെയും സംസാരത്തിൽ വരും’: വി.വി. രാജേഷിനെതിരെ ആര്യ രാജേന്ദ്രൻ
Post Your Comments