ErnakulamNattuvarthaLatest NewsKeralaNews

യുവതിയെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി പണം തട്ടിയ കേസില്‍ മൂന്ന് പേര്‍ പിടിയിൽ

കൊച്ചി: യുവതിയെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി പണം തട്ടിയ കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി സ്വദേശിയായ ടിജോ റെന്‍സ് (30), തൃശ്ശൂര്‍ പേരാമംഗലം സ്വദേശിനി ജ്യോത്സന (26), വാഴക്കാല സ്വദേശി സഫീര്‍ (27) എന്നിവരെയാണ് തോപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 22ന് തോപ്പുംപടിയില്‍ നടന്ന സംഭവത്തിൽ, ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തിയ യുവതിയെ ഭീഷണിപ്പെടുത്തി പ്രതികൾ പണം തട്ടിയെടുക്കുകയായിരുന്നു.

തോപ്പുംപടി സ്വദേശിനിയായ യുവതിയെ ഇടപ്പള്ളിയിലുള്ള ഒരു ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് മയക്കുമരുന്ന് നല്‍കിയെന്നാണ് യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഭീഷണിപ്പെടുത്തി കയ്യിലുണ്ടായിരുന്ന പണം തട്ടിയെടുത്ത സംഘം എ.ടി.എം കാര്‍ഡ് കൈക്കലാക്കി അക്കൗണ്ടിലുണ്ടായിരുന്ന പണവും കൈക്കലാക്കി.

വിഎസ് ഭരിക്കുമ്പോൾ പോപ്പുലർ ഫ്രണ്ട് പരിപാടികൾക്ക് അനുമതി പോലും നൽകിയിരുന്നില്ല, ഇന്ന് ഭീകരരുടെ വിളയാട്ടം: വി മുരളീധരൻ

അതേസമയം, സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നതെന്നും മയക്കുമരുന്ന് നല്‍കി പണം തട്ടുന്ന റാക്കറ്റിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്നും തോപ്പുംപടി പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button