ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സർവെ ഫലം. ഗ്ലോബൽ ഡിസിഷൻ ഇന്റലിജൻസ് മേഖലയിൽ പ്രവർത്തിക്കുന്ന മോണിങ് കൺസൽറ്റ് സംഘടിപ്പിച്ച സർവേയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി മറ്റു ലോക നേതാക്കളെ പിന്തള്ളി ഒന്നാമതെത്തിയത്. സർവേയിൽ പങ്കെടുത്ത 75 ശതമാനത്തോളം ആൾക്കാരാണ് മോദിക്ക് അംഗീകാരം ചൊരിഞ്ഞത്.
മെക്‌സിക്കൻ പ്രസിഡന്റ് ആൻഡ്രിയാസ് മാനുവൽ ലോപ്പസ് (63%), ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ആന്റണി ആൽബനീസ് (58%), ഇറ്റലിയിൽ അധികാരഭൃഷ്ടനായ മരിയൊ ദ്രാഗി (54%), സ്വിസ് നേതാവ് ഇഗ്‌നാസിയൊ കസിസ് (52%) എന്നീ ലോകനേതാക്കൾക്കു മാത്രമാണ് തദ്ദേശവാസികൾക്കിടയിൽ നടത്തിയ സർവേയിൽ പകുതിയിലേറെ നാട്ടുകാരുടെ സമ്മതി നേടാനായത്. ഓഗസ്റ്റ് 17നും 23 നും ഇടയിലായിരുന്നു മോണിങ് കൺസൽറ്റ് സർവേ സംഘടിപ്പിച്ചത്.
Post Your Comments