പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ മീഷോ പലചരക്ക് സാധനങ്ങളുടെ കച്ചവടം അവസാനിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ 90 നഗരങ്ങളിലെ കച്ചവടമാണ് നിർത്തിയത്. അതേസമയം, നാഗ്പൂർ, മൈസൂർ എന്നീ നഗരങ്ങളിൽ കച്ചവടം തുടരുന്നുണ്ട്. കച്ചവടം അവസാനിച്ചതോടെ മീഷോയുടെ നിരവധി സ്റ്റോറുകളാണ് അടച്ചുപൂട്ടിയത്. ഇതോടെ, 300 ലധികം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം, തൊഴിലാളികളുടെ ജോലി സംബന്ധമായ വിവരങ്ങളെക്കുറിച്ച് കമ്പനി അധികൃതർ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
കോവിഡ് പ്രതിസന്ധി ഘട്ടങ്ങളിൽ 200 തൊഴിലാളികളെ മീഷോ പിരിച്ചുവിട്ടിരുന്നു. വരുമാനം കുത്തനെ കുറഞ്ഞതോടെയാണ് തൊഴിലാളികളെ പിരിച്ചുവിടുക എന്ന നടപടിയിലേക്ക് മീഷോ നീങ്ങിയത്. കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് മീഷോ സൂപ്പർ സ്റ്റോറുകൾ പ്രവർത്തിക്കുന്നത്.
Also Read: വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ ഇതാ!
Post Your Comments