വരാനിരിക്കുന്ന ഫെസ്റ്റിവൽ സീസൺ കൂടുതൽ കളറാക്കാൻ ലക്ഷ്യമിട്ട് പ്രമുഖ ഓൺലൈൻ റീടെയിലറായ മീഷോയും. ഫെസ്റ്റിവൽ സീസണിൽ കൂടുതൽ കച്ചവടം പ്രതീക്ഷിക്കുന്നതിനാൽ, അതിന് ആവശ്യമായ നടപടികൾ ഇതിനോടകം തന്നെ മീഷോ ആരംഭിച്ചിട്ടുണ്ട്. ഇത്തവണ 5 ലക്ഷത്തോളം സീസണൽ തൊഴിലവസരങ്ങളാണ് മീഷോ പ്രഖ്യാപിച്ചിരിക്കുന്നത്. സെയിൽ, ലോജിസ്റ്റിക്സ് ശൃംഖലയിലാണ് കൂടുതൽ നിയമനങ്ങൾ നടത്താൻ സാധ്യത. കഴിഞ്ഞ വർഷം സൃഷ്ടിച്ച സീസണൽ ജോലികളെ അപേക്ഷിച്ച് 50 ശതമാനം വർദ്ധനവാണ് ഇത്തവണ പ്രഖ്യാപിച്ചിട്ടുള്ളത്.
വർദ്ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിന്റെ ഭാഗമായാണ് സീസണൽ തൊഴിലാളികളെ കൂടുതലായി നിയമിക്കാൻ മീഷോ തീരുമാനിച്ചത്. കൂടുതൽ ആളുകളെ നിയമിക്കുന്നതിലൂടെ നിർമ്മാണം, പാക്കേജിംഗ്, സോർട്ടിംഗ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ വേഗത്തിലാകുന്നതാണ്. മീഷോയ്ക്ക് പുറമേ, പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ മിന്ത്രയും സീസണൽ തൊഴിലാളികളെ നിയമിക്കുന്നുണ്ട്. എന്നാൽ, തൊഴിലവസരങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. ഏകദേശം അമ്പതിനായിരത്തിലധികം പുതിയ ഉൽപ്പന്നങ്ങളും, ഗൃഹോപകരണ വിഭാഗത്തിൽ 20-ലധികം പുതിയ ബ്രാൻഡുകളും വിപണിയിൽ എത്തിക്കാനാണ് മിന്ത്രയുടെ നീക്കം.
Also Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ്:തൃശൂർ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇഡി ഇന്ന് ചോദ്യം ചെയ്യും
Post Your Comments