ഭവന വായ്പ നിരക്കിലും എംഎസ്എംഇ വായ്പ നിരക്കിലും ഇളവുകൾ പ്രഖ്യാപിച്ച് രാജ്യത്തെ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ. റിപ്പോർട്ടുകൾ പ്രകാരം, ഭവന വായ്പ പലിശ നിരക്കിൽ 40 ബേസിസ് പോയിന്റ് വരെയാണ് കുറച്ചിരിക്കുന്നത്. മികച്ച ക്രെഡിറ്റ് സ്കോർ ഉള്ള ഉപഭോക്താക്കൾക്ക് നിരക്കുകളിൽ കൂടുതൽ ഇളവുകൾ ലഭിച്ചേക്കാമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. പലിശ നിരക്ക് കുറയ്ക്കുന്നതിന് പുറമേ, ഭവന വായ്പ ലഭിക്കുന്നതിനുള്ള നടപടിക്രമവും കൂടുതൽ ലളിതമാക്കിയിട്ടുണ്ട്.
പുതിയ ഭവന വായ്പ എടുക്കുന്നവർക്കും, ഭവന അറ്റകുറ്റപ്പണികൾക്കായി വായ്പയെടുക്കുന്നവർക്കും പുതുക്കിയ നിരക്കുകൾ ബാധകമാണ്. അതേസമയം, നിരക്കുകളിലെ ഇളവ് പരിമിത കാലത്തേക്ക് മാത്രമാണെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. ബാങ്കിന്റെ കുറഞ്ഞ പലിശ നിരക്ക് 2023 മാർച്ച് 5 മുതൽ 2023 മാർച്ച് 31 വരെ മാത്രമാണ് ലഭിക്കുകയുള്ളൂ. ഭവന വായ്പാ അപേക്ഷയുടെ നടപടിക്രമങ്ങൾ ലളിതമാക്കിയതിനാൽ, ഉപഭോക്താക്കൾക്ക് ഡിജിറ്റലായി ഭവന വായ്പയ്ക്ക് അപേക്ഷ നൽകാൻ സാധിക്കുന്നതാണ്.
Post Your Comments