രാജ്യത്തെ ചെറുകിട സംരംഭകർക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വേണ്ടിയുള്ള അടിയന്തര വായ്പ ഗ്യാരന്റി പദ്ധതി നീട്ടാനാണ് കേന്ദ്രത്തിന്റെ നീക്കം. കോവിഡ് മഹാമാരി പിടിമുറുക്കിയ കാലയളവിലാണ് ചെറുകിട സംരംഭങ്ങൾക്കായി വായ്പകൾ അനുവദിച്ചത്.
കോവിഡ് സാമ്പത്തിക മേഖലയിൽ പലതരത്തിലുള്ള അനിശ്ചിതത്വങ്ങൾ സൃഷ്ടിച്ചിരുന്നു. നിലവിൽ, പല സംരംഭങ്ങൾക്കും കോവിഡിന് മുൻപുള്ള നിലയിലേക്ക് കരകയറാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പദ്ധതി നീട്ടുന്നത്. ഇത് ഇടത്തരം സംരംഭങ്ങൾക്ക് സഹായമാകുമെന്നാണ് വിലയിരുത്തൽ. 2020 മെയ് മാസത്തിലാണ് അടിയന്തര വായ്പ ഗ്യാരന്റി പദ്ധതി ആരംഭിച്ചത്. 2023 മാർച്ച് 31 മുതൽ 6 മാസത്തേക്കാണ് പദ്ധതി നീട്ടുക. ഇതുവരെയുള്ള കണക്കുകൾ പ്രകാരം, ഈ പദ്ധതിക്കായി 3,61,000 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. 2023 ജനുവരി 31 വരെ ഏകദേശം 119 ലക്ഷം വായ്പക്കാർക്ക് ഇതിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ട്.
Post Your Comments