ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ് ആപ് ആയ മീശോ സൂപ്പര്‍സ്റ്റോറുകള്‍ അടച്ചു പൂട്ടിയതായി റിപ്പോർട്ട്. മീശോ പലചരക്കു സാധനങ്ങളുടെ കച്ചവടം ആണ് നിര്‍ത്തിയത്. നാഗ്പൂര്‍, മൈസൂര്‍ ഒഴികെയുള്ള ഇന്ത്യയിലെ 90 നഗരങ്ങളിലുള്ള കച്ചവടം കമ്പനി അവസാനിപ്പിച്ചതോടെ 300 ഓളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതെ കുറിച്ച് കമ്പനി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
read also: ആനക്കൊമ്പ് കൈവശം വെച്ച കേസ്: നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു
കോവിഡിന്റെ തുടക്കകാലത്ത് കമ്പനി 200 ഓളം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. അതിനു പിന്നാലെയാണ് ഈ നടപടി. വരുമാനം കുറഞ്ഞതാണ് ഇതിനു കാരണമെന്ന് കമ്പനി വ്യക്തമാക്കുന്നു. കൂടാതെ, രിച്ചുവിട്ട തൊഴിലാളികള്‍ക്ക് കമ്ബനി രണ്ടു മാസത്തെ ശമ്പളം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്,മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് മീശോ സൂപ്പര്‍സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത്.
Post Your Comments