പത്തനംതിട്ട: വയോധികനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോന്നി പയ്യനാമണ്‍ ചാങ്കൂര്‍മുക്ക് പൂത്തിനേത്ത് അലക്സാണ്ടര്‍ വര്‍ഗീസിനെ(82)യാണ് ജഡ്ജി പി. പി. പൂജ ശിക്ഷിച്ചത്.
2013-ല്‍ കോന്നി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസിലാണ് അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. കൊന്നപ്പാറ വടക്കേക്കര വീട്ടില്‍ ചാക്കോ ശാമുവല്‍ (73) കൊല്ലപ്പെട്ട കേസിലാണ് വിധി. പിഴയടച്ചില്ലെങ്കില്‍ ആറു മാസത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
Read Also : പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന്..
പ്രതിയുടെ പുരയിടത്തില്‍ കയറിയതിലുള്ള വിരോധത്താല്‍ 2013 ഓഗസ്റ്റ് 31 നായിരുന്നു കൊലപാതകം. കോന്നി പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ബി.എസ്. സജിമോന്‍ ആണ് അന്വേഷണം നടത്തി 2014 ജനുവരി 31ന് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ രേഖ ആര്. നായര്‍ ഹാജരായി.
Post Your Comments