ThiruvananthapuramLatest NewsKeralaNattuvarthaNews

‘കുടുംബവും രാഷ്ട്രീയവുമൊക്കെ ഓരോരുത്തരുടെയും സംസാരത്തിൽ വരും’: വി.വി. രാജേഷിനെതിരെ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: ബി.ജെ.പി നേതാവ് വി.വി.രാജേഷിനെതിരെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്. വി.വി.രാജേഷിന്റെ ‘മുലകുടി മാറാത്ത മേയർ’ പരാമർശം രസകരമാണെന്ന് ആര്യ പറഞ്ഞു. ഓരോരുത്തരും വളർന്നു വന്ന സാഹചര്യം പ്രധാനമാണെന്നും കുടുംബവും രാഷ്ട്രീയവുമൊക്കെ സംസാരത്തിൽ വരുമെന്നും ആര്യ പറഞ്ഞു.

വഞ്ചിയൂരിൽ എ.ബി.വി.പി ഓഫീസ് ഉള്ളതായി അറിയില്ല. നഗരസഭാ രേഖകളിൽ അതില്ല. വനിതാ കൗൺസിലറുടെ കൈയിൽ എ.ബി.വി.പിക്കാർ കയറി പിടിച്ചു. എ.ബി.വി.പി ഓഫിസ് കേന്ദ്രീകരിച്ച് ആക്രമണം നടന്നു എന്ന് പറയുന്നത് തെറ്റാണ്.

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 545 കേസുകൾ

തെറ്റായ പ്രചാരണങ്ങളിൽ നിന്നും മാറി നിൽക്കുകയാണ് വേണ്ടത്. നഗരസഭയുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ഉള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അത്തരം തരംതാണ രാഷ്ട്രീയ പ്രവർത്തനമാണ് നടക്കുന്നതെന്നും ആര്യ രാജേന്ദ്രൻ കുറ്റപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button