IdukkiNattuvarthaLatest NewsKeralaNews

നി​യ​ന്ത്ര​ണം​ വി​ട്ടെ​ത്തി​യ കാ​റിടി​ച്ച് മ​രം ഒ​ടി​ഞ്ഞു​വീ​ണു : പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആൾ മരിച്ചു

ടാ​ക്സി ഡ്രൈ​വ​റാ​യ ലീ​ൻ​ബോ​യ് ഗ്രീ​ഷ്യ​സ് (55) ആ​ണ് മ​രി​ച്ച​ത്

മൂ​ന്നാ​ർ: നി​യ​ന്ത്ര​ണം​ വി​ട്ടെ​ത്തി​യ കാ​ർ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ ആ​ൾ മ​രി​ച്ചു. ലീ​ൻ​ബോ​യ് ഗ്രീ​ഷ്യ​സ് (55) ആ​ണ് മ​രി​ച്ച​ത്. പ​ഴ​യ മൂ​ന്നാ​റി​ൽ കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്കു സ​മീ​പം കാ​റി​ടി​ച്ച് മ​രം ഒ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Read Also : സൊണാലിക്ക് മയക്ക് മരുന്ന് നൽകി ബലാത്സംഗം ചെയ്തു: അവശയായ ഇവരെ താങ്ങിക്കൊണ്ട് പോകുന്ന പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത്

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ടാ​ക്സി ഡ്രൈ​വ​റാ​യ കൊ​ല്ലം പന്മന സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം റോ​ഡ​രി​കി​ലെ ക​ട​യി​ൽ​ നി​ന്നു ചാ​യ കു​ടി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.

കു​ടും​ബ​ത്തോ​ടൊ​പ്പം മൂ​ന്നാ​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ യു​വാ​വ് ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ പാ​ത​യോ​ര​ത്തെ ഉ​ണ​ക്ക​മ​ര​ത്തി​ൽ ഇ​ടി​ച്ചു. ഇ​തോ​ടെ മ​രം ക​ട​പു​ഴ​കി ലീ​ൻ​ബോ​യി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ടാ​ക്സി ഡ്രൈ​വ​റാ​യ ഇ​ദ്ദേ​ഹം മൂ​ന്നാ​റി​ലേ​ക്ക് ഓ​ട്ടം വ​ന്ന​താ​ണ്.

ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ലീ​ൻ​ബോ​യ് ഗ്രേ​ഷ്യ​സ് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലായിരുന്നു. മൃ​ത​ദേ​ഹം മൂ​ന്നാ​ർ പൊലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button