Latest NewsIndia

സൊണാലിക്ക് മയക്ക് മരുന്ന് നൽകി ബലാത്സംഗം ചെയ്തു: അവശയായ ഇവരെ താങ്ങിക്കൊണ്ട് പോകുന്ന പ്രതിയുടെ ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നടിയും ബിജെപി നേതാവുമായ സൊണാലി ഫോ​ഗട്ടിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സൊണാലിയെ നടക്കാൻ കഴിയാത്ത നിലയിൽ സഹായി താങ്ങിപ്പിടിച്ച് കൊണ്ടു പോകുന്നതാണ് ദൃശ്യത്തിലുള്ളത്. ഗോവയിലെ ഹോട്ടലിലെ പാർട്ടിക്ക് ശേഷം മരണം സംഭവിക്കുന്നതിന് തൊട്ടുമുൻപുള്ള വീഡിയോയാണ് പുറത്തു വന്നത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് ബോഡി ഗാർഡുകളിൽ ഒരാളായ സുധീർ സാങ്‌വാനാണ് സൊണാലിയെ താങ്ങിപ്പിടിച്ച് നടക്കുന്നത്. ഇയാളെയും സുഗ്‌വിന്ദർ എന്നയാളെയുമാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. സൊണാലിയെ നിർബന്ധപൂർവം ലഹരിമരുന്ന് കഴിപ്പിച്ചതായി ചോദ്യം ചെയ്യലിനിടെ ഇവർ പൊലീസിനോട് സമ്മതിച്ചിരുന്നു. ലഹരിമരുന്ന് നൽകി മയക്കിയ സൊണാലിയെ പുലർച്ചെ നാലരയോടെ പ്രതികൾ ടോയ്‌ലറ്റിൽ കൊണ്ടുപോയി. രണ്ട് മണിക്കൂറിന് ശേഷമാണ് പുറത്തു വന്നത്. അതിനിടയിൽ എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു.

ഫോഗട്ടിന്റെ ശരീരത്തിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുകൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്ത് ലഹരി മരുന്നാണ് നൽകിയതെന്ന് ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിലെ വ്യക്തമാകുകയുള്ളുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതിന് ശേഷം അഞ്ച് മണിക്കൂറിനുള്ളിലാണ് സൊണാലി മരിക്കുന്നത്. ഇരുവരും ചേർന്ന് ലഹരി കലർത്തിയ ദ്രാവകം നൽകുന്നതിൻറെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചെന്ന് ഗോവാ പൊലീസ് പറഞ്ഞു. ഇത് കസ്റ്റഡിയിലുള്ള പ്രതികൾ സമ്മതിച്ചിട്ടുമുണ്ട്.

എന്തൊക്കെയാണ് കല‍ർത്തി നൽകിയതെന്ന് അറിയാൻ രാസപരിശോധനാ ഫലം കൂടി വരേണ്ടിയിരിക്കുന്നു. മരിക്കുന്നതിന് മുൻപ് വീട്ടിലേക്ക് വിളിച്ച സൊണാലി തനിക്ക് വിഷം കലർത്തി നൽകിയെന്ന് പറഞ്ഞതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഹൃദയാഘാതം മൂലമുള്ള മരണമെന്ന് പൊലീസ് ആദ്യമെടുത്ത നിലപാടിനെതിരെ രംഗത്ത് വരാൻ കുടുംബത്തെ പ്രേരിപ്പിച്ചതും ഇതാണ്.

സൊണാലിയെ പ്രതികൾ ലഹരി നൽകി നേരത്തെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ഇതിൻറെ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുമായിരുന്നെന്നും കുടുംബം ഇപ്പോൾ ആരോപിക്കുന്നുണ്ട്. സൊനാലി രാത്രി ചെലവഴിച്ച റസ്റ്റോറൻറിൻറെ ഉടമയെ ഇന്നലെ മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. 2008 ൽ ഒരു ബ്രിട്ടീഷ് കൗമാരക്കാരിയുടെ മരണത്തിലും ഈ ഹോട്ടലിനെതിരെ സമാന ആരോപണം ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button