കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പൊലീസ് പിടിയിൽ. വാകത്താനം പുത്തന്‍ചന്ത റാപ്പുഴ പുന്നമൂട്ടില്‍ എം.പി. ബിജുമോനെ (48)യാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : വീട് കയറി ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ
പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായ കുട്ടി തന്റെ ബന്ധുവിന്റെ വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചിങ്ങവനം എസ്എച്ച്ഒ ടി.ആര്. ജിജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments