ThiruvananthapuramKeralaNattuvarthaLatest NewsNews

ബി​സ്ക്ക​റ്റി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ട്രെ​യി​നി​ൽ മോഷണം : ര​ണ്ടാം പ്ര​തി​ അറസ്റ്റിൽ

ബീ​ഹാ​ർ ബ​ത്തി​യ ജി​ല്ല​യി​ലെ ചു​മ്പ​ൻ കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

തി​രു​വ​ന​ന്ത​പു​രം: ബി​സ്ക്ക​റ്റി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ പ​ണ​വും മ​റ്റു സാ​ധ​ന​ങ്ങ​ളും കവർന്ന കേ​സി​ലെ ര​ണ്ടാം പ്ര​തി​ റെ​യി​ൽ​വേ പൊ​ലീ​സിന്റെ പിടിയിൽ. ബീ​ഹാ​ർ ബ​ത്തി​യ ജി​ല്ല​യി​ലെ ചു​മ്പ​ൻ കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ന്നാം പ്ര​തി​യാ​യ ശ​ത്രു​ധ​ൻ കു​മാ​റി​നെ ക​ഴി​ഞ്ഞ 17-ന് ​ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

സ​ഹ​യാ​ത്രി​ക​രു​മാ​യി ച​ങ്ങാ​ത്തം സ്ഥാ​പി​ച്ച് സം​ശ​യം വ​രാ​തെ കൈ​യി​ൽ ക​രു​തി​യ ഉ​റ​ക്ക​ഗു​ളി​ക​മ​രു​ന്ന് ക​ല​ർ​ത്തി​യ ക്രീം ​ബി​സ്ക​റ്റു​ക​ൾ ക​ഴി​പ്പി​ച്ച് അ​വ​രെ കൊ​ള്ള​യ​ടി​ച്ച് ഏ​റ്റ​വും അ​ടു​ത്ത സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​റ​ങ്ങി​പ്പോ​വു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : ടി ആർ എസിന് തിരിച്ചടി: തെലങ്കാന ബിജെപി അധ്യക്ഷന്‍ നടത്തുന്ന പദയാത്ര പുനരാരംഭിക്കാന്‍ ഹൈക്കോടതി അനുമതി

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ, കൊ​ച്ചു​വേ​ളി, ആ​ല​പ്പു​ഴ, യ​ശ്വ​​ന്ത്പൂ​ർ, ലു​ധി​യാ​ന മു​ത​ലാ​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും ജ​ന​റ​ൽ കോ​ച്ചു​ക​ളി​ൽ ക​യ​റി യാ​ത്ര ചെ​യ്ത് സ​മാ​ന​മാ​യ ക​വ​ർ​ച്ച​ക​ൾ ന​ട​ത്തി​യ​താ​യി പ്ര​തി സ​മ്മ​തി​ച്ചു.

ഈ ​കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ക​നും ബീ​ഹാ​ർ മ​ച്ച​ർ​ഗാ​വ് സ്വ​ദേ​ശി​യു​മാ​യ സാ​ഹി​ബ് ഷാ​ക്കു​വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. റെ​യി​ൽ​വേ പൊ​ലീ​സും ആ​ർ​പി​എ​ഫ് തി​രു​വ​ന​ന്ത​പു​രം ക്രൈം ​ഇ​ന്‍റ​ലി​ജ​ൻ​സ് ബ്രാ​ഞ്ചും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ പൊ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ലാ​ഷ് ഡേ​വി​ഡ്, ആ​ർ​പി​എ​ഫ് ക്രൈം ​ഇ​ന്‍റ​ലി​ജ​ൻ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​ആ​ർ.അ​നീ​ഷ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു​കു​മാ​ർ, ക്രൈം ​ഇ​ന്‍റ​ലി​ജ​ൻ​സ് അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഫി​ലി​പ് ജോ​ൺ, ജ​യ​കു​മാ​ർ, പ്ര​മോ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button