Latest NewsKeralaNews

അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മകന്‍

അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പാചക വാതക സിലിണ്ടര്‍ തലയിലേയ്ക്ക് എടുത്തെറിഞ്ഞ് മകന്‍

തൃശൂര്‍: മകന്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തൃശൂര്‍ കോടാലിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കിഴക്കേ കോടാലി ഉപ്പുഴി വീട്ടില്‍ ശോഭന (54) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ വിഷ്ണു (24) വെള്ളിക്കുളങ്ങര സ്റ്റേഷനില്‍ കീഴടങ്ങി. വെള്ളിയാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. അമ്മയെ കഴുത്തു ഞെരിച്ചു കൊന്നശേഷം പാചകവാതക സിലിണ്ടര്‍ എടുത്ത് തലയില്‍ ഇട്ടതായി വിഷ്ണു പൊലീസിനോടു വെളിപ്പെടുത്തി. ശോഭനയുടെ ഏകമകനായ വിഷ്ണു ടാങ്കര്‍ ലോറി ഡ്രൈവറാണ്. സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

Read Also: ‘രാഹുൽ ഗാന്ധി തന്റെ ലാ ലാ ലാൻഡിൽ തിരക്കിൽ: കോൺഗ്രസിന്റെ പതനത്തിന് തുടക്കമായെന്ന് ഖുശ്ബു സുന്ദർ

അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് വിഷ്ണു കഴിഞ്ഞിരുന്നത്. അച്ഛന്‍ മരിച്ചശേഷം അമ്മ രണ്ടാമതും വിവാഹം കഴിച്ചതിലുള്ള തര്‍ക്കമാണോ കൊലയിലേക്കു നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞദിവസം തൃശൂരില്‍ അമ്മയെ മകള്‍ വിഷം കൊടുത്തു കൊന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിനു തൊട്ടുപിന്നാലെയാണ് മറ്റൊരു കൊലപാതകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button