ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ടതിൽ പ്രതികരിച്ച് ബി.ജെ.പി നേതാവ് ഖുശ്ബു സുന്ദർ. കോൺഗ്രസിന്റെ പതനത്തിന് തുടക്കമായെന്നും കോൺഗ്രസ് സ്വയം ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്നും ഖുശ്ബു സുന്ദർ പ്രതികരിച്ചു. എന്താണ് തെറ്റ് സംഭവിക്കുന്നതെന്ന് കോൺഗ്രസ് തിരിച്ചറിയണമെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.
‘രാഹുൽ ഗാന്ധി തന്റെ ലാ ലാ ലാൻഡിൽ തിരക്കായതിനാൽ കോൺഗ്രസിൽ നിന്ന് മുതിർന്ന നേതാക്കൾ രാജിവെയ്ക്കുന്നതിൽ അതിശയം തോന്നുന്നില്ല. ഗുലാം നബി ആസാദ് പാർട്ടി വിട്ടതിൽ ഒരു അത്ഭുതവുമില്ല. അദ്ദേഹം തന്റെ ജീവിത കാലം മുഴുവൻ പാർട്ടിയ്ക്കായി ആത്മാർത്ഥമായി പ്രവർത്തിച്ചു. ഇന്ന് അദ്ദേഹം പാർട്ടിയ്‌ക്കെതിരെ തിരിഞ്ഞിട്ടുണ്ടെങ്കിൽ എവിടെയാണ് തെറ്റ് പറ്റിയതെന്ന് കോൺഗ്രസ് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’, ഖുശ്ബു വ്യക്തമാക്കി.
ഇറാന്റെ വ്യോമമേഖലയില്‍ പ്രവേശിച്ച് ഇസ്രയേലിന്റെ അത്യാധുനിക യുദ്ധവിമാനങ്ങള്‍
‘ഗുലാം നബി ആസാദ് മാത്രമല്ല, താനും ജ്യോതിരാദിത്യ സിന്ധ്യയും മറ്റുപലരും പാർട്ടിയിൽ നിന്നും രാജിവെച്ചതാണ്. ഇത് കോൺഗ്രസ് പാർട്ടിയുടെ പതനത്തിന്റെ തുടക്കമാണ്’ ഖുശ്ബു പറഞ്ഞു.
പാർട്ടിയുടെ അടിസ്ഥാന കാര്യങ്ങളുമായി ബന്ധപ്പെടാൻ കോൺഗ്രസ് വിസമ്മതിക്കുകയാണെന്നും കോൺഗ്രസിന്റെ ഏറ്റവും വലിയ പരാജയമാണിതെന്നും ഖുശ്ബു പറഞ്ഞു. കോൺഗ്രസിന്റെ അടിസ്ഥാന മനോഭാവവും ചിന്താഗതിയും മാറ്റാൻ സാധിക്കില്ലെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.
Post Your Comments